Usha Uthuppu: ‘ഭര്‍ത്താവ് മരിച്ചിട്ടും ജോളിയായി പാടുന്നു, കഴുത്തില്‍ താലി, പൂവും പൊട്ടും! എല്ലാ ദിവസവും ഞാന്‍ കരയാറുണ്ട്’; ഉഷ ഉതുപ്പ്
Usha Uthup and Jani Chacko Uthup: ഭർത്താവ് മരണപ്പെട്ടിട്ടും അതിലൊന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നുമാണ് താരം പറയുന്നത്. താന്‍ ഇങ്ങനെ ജീവിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം എന്ന് ഉഷ ഉതുപ്പ് പറയുന്നു.

ശബ്ദ ഗാംഭീര്യം കൊണ്ട് സംഗീത ലോകത്തെ ഇളക്കിമറിച്ച ഗായികയാണ് ഉഷ ഉതുപ്പ്. ഉഷയുടെ ശബ്ദം തന്നെയാണ് മറ്റുള്ളവരില്‍ നിന്നും താരത്തെ വേറിട്ട് നിര്‍ത്തുന്നത്. 17-ഓളം ഇന്ത്യൻ ഭാഷകളിലും എട്ടിലധികം വിദേശ ഭാഷകളിലും പാട്ട് പാടി സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഉഷ യുവാക്കളായ പാട്ടുകാരെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗായികയുടെ മുഖം മനസിലേക്ക് വരുമ്പോൾ ആദ്യം ഓർമ വരുന്നത് നെറ്റിയിലെ വലിയ പൊട്ടും തലയിലെ മുല്ലപ്പൂവും, ഡ്രസ്സിങും ഒക്കെയാണ്. അതില്ലാതെ ഉഷ ഉതുപ്പിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
ഇപ്പോഴിതാ തന്റെ ജീവിത രീതിയെ കുറിച്ച് തുറന്നുപറയുകയാണ് താരം. തന്റെ ജീവിതത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും ഭർത്താവ് മരണപ്പെട്ടിട്ടും അതിലൊന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നുമാണ് താരം പറയുന്നത്. താന്‍ ഇങ്ങനെ ജീവിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം എന്ന് ഉഷ ഉതുപ്പ് പറയുന്നു.
Also Read:പ്രേമം സെൻസർ കോപ്പി പുറത്തായതുകൊണ്ടാണ് ഓപ്പറേഷൻ ജാവ ഉണ്ടായത്; വെളിപ്പെടുത്തി തരുൺ മൂർത്തി
താൻ ഹിന്ദു ബ്രാഹ്‌മണസും അദ്ദേഹം മലയാളി ക്രിസ്ത്യനുമാണ്. എന്നാൽ തങ്ങളുടെ ജീവിതത്തിൽ ഇതുവരെ മതത്തിലുള്ള വിള്ളൽ സംഭവിച്ചിട്ടില്ലെന്നാണ് ഉഷ പറയുന്നത്. അടുത്തിടെയാണ് തന്റെ ഭർത്താവ് മരിച്ചത്. ഇന്നും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഉഷ പറയുന്നു. മരിച്ചെന്ന് കരുതി താന്‍ എന്തിന് താലി ഊരിമാറ്റണം. ഇത് തന്റെ ധൈര്യമാണ്. ഈ താലിയ്ക്ക് വല്ലാത്ത ഒരു ശക്തിയുണ്ട് എന്നാണ് തന്റെ വിശ്വാസമെന്നും ഉഷ ഉതുപ്പ് പറയുന്നു.
തലയല്‍ പൂവും വലിയ പൊട്ടും തൊടുന്നത് തന്റെ ഇഷ്ടമാണ്, അതാണ് അദ്ദേഹത്തിനും ഇഷ്ടം. മരിച്ചവര്‍ക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന് അദ്ദേഹം എപ്പോഴും പറയുമെന്നും താന്‍ ഇതൊന്നും ഇല്ലാതെ നില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യമല്ല. ഫിസിക്കലി നമ്മളോടൊപ്പം ഇല്ല എന്ന് കരുതി ഒരിക്കലും അദ്ദേഹം തന്നില്‍ നിന്ന് പോകുന്നില്ല, തന്റെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ടെന്നും ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക പറയുന്നു.