Actor Dhanush: ധനുഷും കാര്‍ത്തിക്കും സ്വവര്‍ഗാനുരാഗികള്‍, ഇരുവരെയും അടച്ചിട്ട മുറിയില്‍ ഒരുമിച്ച് കണ്ടു: സുചിത്ര

Suchitra's Allegations Against Dhanush: ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയ്‌ക്കെതിരെയും സുചിത്ര ആരോപണമുന്നയിച്ചിരുന്നു. ഐശ്വര്യയും ധനുഷും ഒരുപോലെ തെറ്റ് ചെയ്തിരുന്നവരാണ്. ഐശ്വര്യ ഒരു നല്ല അമ്മയല്ല. ഐശ്വര്യയെ അപേക്ഷിച്ച് ധനുഷ് നല്ലൊരു അച്ഛനാണ്. ഇരുവരും പരസ്പരം വഞ്ചിച്ചതാണ് ബന്ധം തകരുന്നതിന് കാരണമായത്.

Actor Dhanush: ധനുഷും കാര്‍ത്തിക്കും സ്വവര്‍ഗാനുരാഗികള്‍, ഇരുവരെയും അടച്ചിട്ട മുറിയില്‍ ഒരുമിച്ച് കണ്ടു: സുചിത്ര

ധനുഷ്‌ (Image Credits: Social Media)

Updated On: 

17 Nov 2024 20:43 PM

തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക എല്ലാ താരങ്ങള്‍ക്കെതിരെ തുറന്നുപറച്ചില്‍ നടത്തിയിട്ടുള്ള ആളാണ് ഗായിക സുചിത്ര. ഇവര്‍ നടത്തിയിട്ടുള്ള പല വെളിപ്പെടുത്തലുകളും പലരുടെയും ഭാവിയെ വരെ മോശമായി ബാധിച്ചിട്ടുണ്ട്. ധനുഷ്, തൃഷ, അനിരുദ്ധ് തുടങ്ങി പലര്‍ക്കുമെതിരെ സുചിത്ര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം വിവാഹേതര ബന്ധങ്ങളെ കുറിച്ചെല്ലാമാണ് സുചിത്രയുടെ വെളിപ്പെടുത്തലുകളുണ്ടായത്. സുചിത്ര നടത്തിയ വെളിപ്പെടുത്തലുകള്‍ മോശമായി ബാധിച്ച നടന്‍ തന്നെയാണ് ധനുഷ്.

2017ലായിരുന്നു ധനുഷിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സുചിത്ര തന്റെ എക്‌സ് അക്കൗണ്ട് ആയ സുചിലീക്ക്‌സിലൂടെ രംഗത്തെത്തുന്നത്. സുചിത്ര പുറത്തുവിട്ട സ്വകാര്യ ദൃശ്യങ്ങളായിരുന്നു ധനുഷിനെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. ധനുഷിനൊപ്പം അമല പോള്‍, തൃഷ തുടങ്ങിയവരുടെ ദൃശ്യങ്ങളും സുചിത്ര പുറത്തുവിട്ടിരുന്നു.

ഗായിക സുചിത്ര (Image Credits: Social Media)

തന്റെ ഭര്‍ത്താവായ ഗായകന്‍ കാര്‍ത്തിക്കും ധനുഷും സ്വവര്‍ഗാനുരാഗികളാണെന്നാണ് നേരത്തെ സുചിത്ര പറഞ്ഞത്. കാര്‍ത്തിക്കുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകായതോടെ ഡോക്ടറെ കാണാന്‍ പോയിരുന്നു. ആ സമയത്താണ് കാര്‍ത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നത്. കാര്‍ത്തിക് ഗേ ആണെന്ന സംശയം തനിക്ക് നേരത്തെ ഉണ്ടായിരുന്നു.

രണ്ട് സുഹൃത്തുക്കളുമൊത്ത് കാര്‍ത്തിക് ഇടയ്ക്കിടെ താമസിക്കാറുണ്ടായിരുന്നു. അവര്‍ അവന്റെ ബോയ്ഫ്രണ്ട്‌സ് ആണെന്ന് പിന്നീടാണ് മനസിലായത്. കാര്‍ത്തിക് തന്റെ സുഹൃത്ത് എന്ന് പറഞ്ഞത് നടന്‍ ധനുഷിനെയായിരുന്നു. ധനുഷും തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക്കും സ്വര്‍ഗാനുരാഗികളാണ്. കാര്‍ത്തിക് എപ്പോഴും ധനുഷിനൊപ്പം അടച്ചിട്ട മുറിയിലായിരിക്കും. അവര്‍ക്കിടയില്‍ മറ്റ് ചില ബന്ധങ്ങളുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

Also Read: Nayanthara: നയൻതാര- ധനുഷ് പോര്, പിന്നിൽ നാനും റൗഡി താൻ സിനിമ?

കൂടാതെ ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയ്‌ക്കെതിരെയും സുചിത്ര ആരോപണമുന്നയിച്ചിരുന്നു. ഐശ്വര്യയും ധനുഷും ഒരുപോലെ തെറ്റ് ചെയ്തിരുന്നവരാണ്. ഐശ്വര്യ ഒരു നല്ല അമ്മയല്ല. ഐശ്വര്യയെ അപേക്ഷിച്ച് ധനുഷ് നല്ലൊരു അച്ഛനാണ്. ഇരുവരും പരസ്പരം വഞ്ചിച്ചതാണ് ബന്ധം തകരുന്നതിന് കാരണമായത്. ധനുഷും ഐശ്വര്യയും മറ്റ് പലരുമായിട്ടും ഡേറ്റിങിലാണെന്നും അവര്‍ക്കൊപ്പം ഹോട്ടലുകളില്‍ പോകാറുണ്ടെന്നും സുചിത്ര ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ധനുഷിനെതിരെ ആരോപണമുന്നയിച്ച് നയന്‍താര രംഗത്തെത്തിയതാണ് വീണ്ടും വിവാദങ്ങള്‍ ചൂടിപിടിപ്പിച്ചത്. തന്റെ വിവാഹ ഡോക്യുമെന്ററിയില്‍ മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമാ ഷൂട്ടിങ് രംഗം ഉപയോഗിച്ചതിന് 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടതെന്നാണ് നയന്‍താര പറയുന്നത്. തന്നോടും ഭര്‍ത്താവ് വിഘ്‌നേഷിനോടും ധനുഷ് പക പോക്കുകയാണെന്നും നയന്‍താര പറയുന്നു.

ധനുഷ് നിര്‍മ്മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത വിജയ് സേതുപതി- നയന്‍താര ചിത്രം നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങള്‍ നയന്‍താര- വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഷൂട്ടിങ് സമയത്ത് വിഘ്‌നേശ് ശിവന്‍ മൊബൈല്‍ ഫോണില്‍ എടുത്ത ദൃശ്യമാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പകര്‍പ്പവകാശ ലംഘനമല്ലെന്നും പകപോകലാണെന്നും നയന്‍താര പറയുന്നു.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസിലെ അനൗചിത്യം ചോദ്യംചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കത്തില്‍ ധനുഷിന്റെവ്യക്തിത്വത്തെയും പെരുമാറ്റത്തെയും അതിരൂക്ഷമായി നയന്‍താര വിമര്‍ശിക്കുന്നുണ്ട്. വിഷയത്തില്‍ ധനുഷ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. എന്നാല്‍ നയന്‍താരയ്ക്ക് പിന്തുണയുമായി സിനിമ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ