5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shreya Ghoshal: ‘ഞാൻ പരമാവധി ശ്രമിച്ചു, എൻ്റെ കയ്യിൽ നിൽക്കുന്നില്ല’; എഐ പരസ്യങ്ങൾക്കെതിരെ ​ഗായിക ശ്രേയാ ഘോഷാൽ

Singer Shreya Ghoshal About AI: ഈ വർഷം ഫെബ്രുവരിയിൽ ശ്രേയാ ഘോഷാലിന്റെ എക്‌സ് ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അക്കൗണ്ട് പൂർണ്ണമായും വീണ്ടെടുക്കാൻ സാധിച്ചതായി കഴിഞ്ഞ ദിവസം അവർ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുകയും ചെയ്തിരുന്നു.

Shreya Ghoshal: ‘ഞാൻ പരമാവധി ശ്രമിച്ചു, എൻ്റെ കയ്യിൽ നിൽക്കുന്നില്ല’; എഐ പരസ്യങ്ങൾക്കെതിരെ ​ഗായിക ശ്രേയാ ഘോഷാൽ
Shreya GhoshalImage Credit source: Instagram
neethu-vijayan
Neethu Vijayan | Published: 07 Apr 2025 14:15 PM

ന്യൂഡൽ​ഹി: നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ നിർമ്മിക്കുകയും അവയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേഖനങ്ങളും പ്രചരിപ്പിക്കുന്നതിനും എതിതിരെ പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ (Shreya Ghoshal) രം​ഗത്ത്. ഇത്തരം പരസ്യങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഗായിക വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രേയ ഇക്കാര്യം പറഞ്ഞത്. രണ്ട് മാസത്തിന് ശേഷമാണ് ശ്രേയ ഘോഷാൽ എക്സിലൂടെ പ്രതികരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ ശ്രേയാ ഘോഷാലിന്റെ എക്‌സ് ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അക്കൗണ്ട് പൂർണ്ണമായും വീണ്ടെടുക്കാൻ സാധിച്ചതായി കഴിഞ്ഞ ദിവസം അവർ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുകയും ചെയ്തിരുന്നു. ‘ ഞാൻ തിരിച്ചുവന്നിരിക്കുന്നു. ഇനി മുതൽ ഇവിടെ എഴുതുകയും പറയുകയും ചെയ്യാനാകും. ഫെബ്രുവരിയിൽ എന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാൽ പ്രശ്‌നത്തിലായിരുന്നു. വളരെയധികം പരിശ്രമിച്ചതിന് ശേഷമാണ് അക്കൗണ്ട് പൂർണ രൂപത്തിലേക്ക് കിട്ടിയത്.

അക്കൗണ്ട് തിരിച്ചുകിട്ടാന എക്സ് ടീം സഹായിച്ചു. എന്നെക്കുറിച്ച് അസംബന്ധ തലക്കെട്ടുകളും എഐ നിർമ്മിത ചിത്രങ്ങളുമുള്ള ലേഖനങ്ങളുള്ള നിരവധി പരസ്യങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സ്പാം/ ഫ്രോഡ് ലിങ്കുകളിലേക്ക് നയിക്കുന്ന ക്ലിക് ബെയ്റ്റുകളാണ്. ഈ പരസ്യങ്ങൾ റിപ്പോർട്ടു ചെയ്യുക. ഞാൻ പരമാവധി ശ്രമിച്ചു, എനിക്ക് അത് അവസാനിപ്പിക്കാൻ കഴിയുന്നില്ല.’, ശ്രേയാ ഘോഷാൽ എക്‌സിൽ കുറിച്ചു.

താൻ മാത്രമല്ല, മറ്റ് നിരവധി സെലിബ്രിറ്റികളും ഇത് നേരിടുന്നുണ്ടെന്നും ദയവായി ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അവ എഐ നിർമ്മിത വ്യാജ പരസ്യങ്ങളാണെന്നും ശ്രേയ വ്യക്തമാക്കി.