Rapper Vedan: ‘വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്’; പിന്തുണയുമായി ഗായകൻ ഷഹബാസ് അമന്‍
Shahabaz Aman support Rapper Vedan: പുലിപ്പല്ല് കൈവശം വച്ചെന്ന കുറ്റത്തിൽ വേടനെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിലും തൃശ്ശൂരിലെ ജ്വലറിയിലും തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായ ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമൻ പറഞ്ഞു. ഇൻസ്റ്റ്ഗ്രാമിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്.
‘വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം മാത്രം’; ഷഹബാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം പുലിപ്പല്ല് കൈവശം വച്ചെന്ന കുറ്റത്തിൽ വേടനെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിലും തൃശ്ശൂരിലെ ജ്വലറിയിലും തെളിവെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും.
View this post on Instagram
കഴിഞ്ഞ ദിവസമാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും മാലയിലെ പുലിപ്പല്ല് വേടന് കുരുക്കായി. പുലിപ്പല്ല് കൈവശം വച്ച കേസിൽ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനലാണെന്ന് അറിയില്ലെന്നുമാണ് വേടൻ മൊഴി നൽകിയത്. ചെന്നൈയിലെ പരിപാടിക്കിടെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രഞ്ജിത് കുമ്പിടി എന്ന വ്യക്തിയാണ് പുലിപ്പല്ല് നൽകിയതെന്നും വേടൻ മൊഴി നൽകി.