Singer P Jayachandran: ‘നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേള്‍ക്കുന്നു, രക്ഷപ്പെടുമോ?’; പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് രവി മേനോന്‍

Ravi Menon about P Jayachandran's Health Condition: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ അദ്ദേഹം മുടിവെട്ടിയ സമയത്ത് എടുത്തതാണെന്നും അത് ഒരു ആരാധകന്‍ എടുത്ത് പ്രചരിപ്പിച്ചതാണെന്നും രവി മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

Singer P Jayachandran: നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേള്‍ക്കുന്നു, രക്ഷപ്പെടുമോ?; പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് രവി മേനോന്‍

P Jayachandran Image: Social Media

Updated On: 

08 Jul 2024 09:45 AM

കഴിഞ്ഞ കുറച്ചുനാളുകളായി ഗായകന്‍ പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആശുപത്രി വാസം അനുഭവിച്ചപ്പോഴുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ജയചന്ദ്രന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ ചോദ്യങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് സംഗീത നിരൂപകന്‍ രവി മേനോന്‍. ജയചന്ദ്രന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് രവി മേനോന്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ അദ്ദേഹം മുടിവെട്ടിയ സമയത്ത് എടുത്തതാണെന്നും അത് ഒരു ആരാധകന്‍ എടുത്ത് പ്രചരിപ്പിച്ചതാണെന്നും രവി മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ആളുകള്‍ക്ക് ജയചന്ദ്രനെ ഗുരുതര രോഗിയാക്കിയും ആസന്നമരണനുമായി ചിത്രീകരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം എന്ന് രവി മേനോന്‍ ചോദിക്കുന്നു.

Also Read: Gouri Lakshmi : ഇതെന്റെ സ്വന്തം അനുഭവം..വെറുതെ സങ്കൽപിച്ച് എഴുതിയതല്ല… സൈബർ ആക്രമണത്തോടു പ്രതികരിച്ച് ​ഗൗരി ലക്ഷ്മി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ശരിതന്നെ. പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും ആസന്നമരണനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിര്‍ബന്ധം? അതില്‍ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുക?

പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് അമേരിക്കയില്‍ നിന്നുള്ള ഫോണ്‍ കോളാണ്. ‘നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേള്‍ക്കുന്നു. രക്ഷപ്പെടുമോ?’ വിളിച്ചയാള്‍ക്ക് അറിയാന്‍ തിടുക്കം. കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു അദ്ദേഹത്തെ. ‘കുറച്ചു കാലമായി ചികിത്സയിലാണ് എന്നത് സത്യം തന്നെ. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നുമില്ല അദ്ദേഹത്തിന്. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നു. പാട്ടുകള്‍ കേള്‍ക്കുന്നു. രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു,’

അമേരിക്കക്കാരന് എന്നിട്ടും ബോധ്യം വരുന്നില്ല. അപ്പോള്‍ പിന്നെ വാട്‌സാപ്പില്‍ അയച്ചുകിട്ടിയ ഫോട്ടോയോ? അത്യന്തംഅവശനിലയിലാണല്ലോ അദ്ദേഹം?’

രണ്ടു മാസം മുന്‍പ് ഏതോ ‘ആരാധകന്‍’ ഒപ്പിച്ച വേല. ആശുപത്രി വാസം കഴിഞ്ഞു ക്ഷീണിതനായി വീട്ടില്‍ തിരിച്ചെത്തി മുടി വെട്ടിയ ഉടന്‍ പ്രിയഗായകന്റെ രൂപം ഫോണില്‍ പകര്‍ത്തുക മാത്രമല്ല ഉടനടി സാമൂഹ്യമാധ്യമങ്ങളില്‍ പറത്തിവിടുകയും ചെയ്യുന്നു ടിയാന്‍. ഇഷ്ടഗായകന്റെ കഷ്ടരൂപം ജനത്തെ കാണിച്ചു ഞെട്ടിക്കുകയല്ലോ ഒരു യഥാര്‍ത്ഥ ആരാധകന്റെ ധര്‍മ്മം.

Also Read: Actress Monisha: പ്രേമമൊക്കെ വിവാഹത്തിന് ശേഷമെന്ന് മോനിഷ, ജാതകം നോക്കി ജോത്സ്യന്‍ പറഞ്ഞത് നേരെ മറിച്ചും; മനസുതുറന്ന് ശ്രീദേവി

വിളിച്ചയാള്‍ക്ക് തൃപ്തിയായോ എന്തോ. നിരവധി കോളുകള്‍ പിന്നാലെ വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ജയേട്ടനെ പറ്റിത്തന്നെ. ചിലരുടെ വാക്കുകളില്‍ വേദന. ചിലര്‍ക്ക് ആകാംക്ഷ. മറ്റു ചിലര്‍ക്ക് എന്തെങ്കിലും ‘നടന്നുകിട്ടാനുള്ള’ തിടുക്കം. ഭാഗ്യവശാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപരിക്കുന്ന പതിവില്ല ജയചന്ദ്രന്. വാട്‌സാപ്പില്‍ പോലുമില്ല ഭാവഗായക സാന്നിധ്യം. എന്തും ലാഘവത്തോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുറത്തു നടക്കുന്ന പുകില്‍ അറിഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാനാകും എനിക്ക്.

രവിമേനോന്‍

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ