Thudarum Movie: ‘നല്ലൊരു പടമാണ്, കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം വന്നു കാണുക’; തുടരും സിനിമയെ കുറിച്ച് എംജി ശ്രീകുമാർ

MG Sreekumar About Mohanlal movie Thudarum: അണിയറ പ്രവർത്തകർ പോലും ഒരുപാട് അവകാശവാദങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും എംജി പറയുന്നു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Thudarum Movie: നല്ലൊരു പടമാണ്, കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം വന്നു കാണുക; തുടരും സിനിമയെ കുറിച്ച് എംജി ശ്രീകുമാർ

മോഹൻലാൽ, എംജി ശ്രീകുമാർ, തുടരും പോസ്റ്റർ

sarika-kp
Published: 

15 Apr 2025 15:51 PM

മലയാളി പ്രേക്ഷകർ ഈ വർഷം ഏറെ കാത്തിരുന്ന ചിത്രത്തിൽ ഒന്നായിരുന്നു മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ഏതാണ്ട് 250 കോടി രൂപയിലേറെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ചിത്രം കൂടിയാണ് എമ്പുരാൻ.

ഇതിനു ശേഷം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. മോഹൻലാൽ പ്രധാന നായകകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ-ശോഭന താര ജോഡികൾ ഒന്നിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25നാണ് തീയറ്ററുകളിൽ എത്തുന്നത്. റിലീസിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആകാംഷയോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റായിരുന്നു.

ചിത്രത്തിൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. അധ്വാനിയായ ഒരു ടാക്സി ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ നല്ലൊരു സുഹൃത്ത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ‌രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫീല്‍ഗുഡ് ഫാമിലി ത്രില്ലറാകും തുടരും എന്നാണ് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

Also Read:അതിരാവിലെ എഴുന്നേറ്റ് കാണാൻ പോകേണ്ട; ‘തുടരും’ ഫസ്റ്റ് ഷോ സമയം ഇതാ

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ​ഗായകൻ എംജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലെ ‘എന്തൊരു ചേലാണ്..’ എന്ന ഗാനം എംജി ശ്രീകുമാറാണ് പാടിയത്. ഇതൊരു സാധാരണക്കാരുടെ ചിത്രമാണെന്നും കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം ചിത്രം വന്നു കാണുക എന്നാണ് ശ്രീകുമാർ പറയുന്നത്. അണിയറ പ്രവർത്തകർ പോലും ഒരുപാട് അവകാശവാദങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും എംജി പറയുന്നു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ചിത്രം താൻ കണ്ടതാണ്. നല്ലൊരു പടമാണെന്ന് മാത്രമേ പറയുന്നുള്ളുവെന്നും എംജി പറയുന്നു. കൂടുതൽ പ്രതീക്ഷകളോട് കൂടിയിട്ട് ഇപ്പൊ അങ്ങോട്ട് പേകേണ്ടെന്നും എംജി പറയുന്നു. ഇത് വെറുമൊരു സാധാരണ പടമാണ്, സാധാരണക്കാരുടെ പടമാണ്. ചിത്രത്തിലെ പാട്ടുകൾ ആയാലും അങ്ങനെ തന്നെയാണെന്നും ​ഗായകൻ പറയുന്നു.

Related Stories
Kalyani Priyadarshan: കിലുക്കം റീമേക്ക് ചെയ്താല്‍ ലാലങ്കിളിന്റെ വേഷം എനിക്ക് വേണം, രേവതി മാം ആയി അവന്‍ മതി: കല്യാണി
Binu Pappu: ‘ഒരു സീനെടുത്ത ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്’: ബിനു പപ്പു
Tharun Moorthy-Prakash Varma: പ്രകാശേട്ടന് ആകെയൊരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ, ഇനി ഈ പരിസരത്തേക്ക് വരുമെന്ന് തോന്നുന്നില്ല: തരുണ്‍ മൂര്‍ത്തി
Premalu 2: നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ
Thudarum Movie: ‘ബാത്ത്റൂം സീനിൽ ലാലേട്ടൻ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നു’; അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിനു പപ്പു
Rapper Vedan: ഞാനൊരു വേട്ടക്കാരനാണ്; എന്റെ ജീവിതത്തില്‍ ഒരുപാട് വേട്ടയാടിയിട്ടുണ്ട്, അങ്ങനെ മാത്രം കരുതിയാല്‍ മതി: വേടന്‍
സ്‌ട്രെസ് കുറയ്ക്കാൻ പനീർ കഴിക്കാം
വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ ചില ഗുണങ്ങളുണ്ട്
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ വൈഫൈ സൗകര്യം സംരക്ഷിക്കാം
ബലമുള്ള പല്ലുകൾ വേണ്ടേ?