Singer Kalpana: അമിത ഡോസ് ഉറക്കഗുളികകൾ കഴിച്ച് മരിക്കാൻ ശ്രമം; ഗായിക കൽപ്പന ആശുപത്രിയിൽ

Kalpana Health Update: ഗായിക എന്ന നിലയിൽ മാത്രമല്ല, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടി എന്നീ നിലകളിലും കൽപ്പന പ്രശസ്തയാണ്. തെലുങ്ക് ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ ഗായികമാരിൽ ഒരാളാണ്

Singer Kalpana: അമിത ഡോസ് ഉറക്കഗുളികകൾ കഴിച്ച് മരിക്കാൻ ശ്രമം; ഗായിക കൽപ്പന ആശുപത്രിയിൽ

Singer Kalpana

Published: 

04 Mar 2025 21:29 PM

തെലങ്കാന: ഗായിക കൽപ്പനയെ അമിത ഡോസ് ഉറക്ക ഗുളികൾകൾ കഴിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നിസാംപേട്ടിലെ വീട്ടിൽ നിന്നാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമമെന്നാണ് സൂചന. 2010-ൽ വിവാഹമോചിതയായ കൽപ്പന നിസാംപേട്ടിലെ ഒരു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും വീടിൻ്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരാണ് ചെന്നൈയിൽ താമസിക്കുന്ന ഇവരുടെ ഭർത്താവ് പ്രസാദിനെ വിവരമറിയിച്ചത്. പോലീസെത്തി വീടിൻ്റെ വാതിൽപ്പൊളിച്ചാണ് കൽപ്പനയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

ഗായിക എന്ന നിലയിൽ മാത്രമല്ല, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടി എന്നീ നിലകളിലും കൽപ്പന പ്രശസ്തയാണ്. തെലുങ്ക് ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ ഗായികമാരിൽ ഒരാളാണ് കൽപ്പന. എ ആർ റഹ്മാൻ, ഇളയരാജ, എസ് പി ബാലു, കെ വി മഹാദേവൻ, ചിത്ര തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബിഗ് ബോസ് ഗെയിം ഷോയിലും പങ്കെടുത്തിരുന്നു.

മുൻപൊരിക്കൽ താൻ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഗായിക ചിത്രയാണ് തനിക്ക് ധൈര്യം തന്നതെന്ന് കൽപ്പന പറഞ്ഞിട്ടുണ്ട്. നീ ആത്മഹത്യ ചെയ്യാൻ വേണ്ടിയാണോ ജനിച്ചതെന്നും “ജീവിതത്തിൽ മുന്നോട്ട് പോകാൻ അവർ എനിക്ക് ധൈര്യം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും കൽപ്പന പറഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിൽ കൽപനയുടെ ഭർത്താവ് പ്രസാദിനെ കെപിഎച്ച്ബി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Stories
‘Bazooka’ Box Office Collections: മോഹൻലാലിനോട് മുട്ടാനായോ മമ്മൂട്ടിക്ക്! ബസൂക്കയുടെ ആദ്യദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്‌
Lal: മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍, ജയറാമിന്റെ ആ തീരുമാനത്തില്‍ കുഴഞ്ഞുപോയി; ‘റാംജിറാവു സ്പീക്കിങി’ല്‍ സംഭവിച്ചത്‌ വെളിപ്പെടുത്തി ലാല്‍
Arattannan in Bazooka: ‘എന്റെ സീൻ വന്നപ്പോൾ ഗംഭീര കയ്യടിയായിരുന്നു, തീയേറ്റർ കുലുങ്ങി’; ബസൂക്കയിൽ ആറാട്ട് അണ്ണനും
Dominic and Ladies Purse Ott Release : ആമസോണിന് വിറ്റത് വലിയ തുകയിൽ? ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?
Naslen: ‘വെറുതെ സ്റ്റേജിൽ കയറി ‘ജയ് ബാലയ്യ’ എന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നും ഇല്ലല്ലോ’; നസ്ലെൻ
വേനൽക്കാലത്ത് എസിയുടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം
ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങൾ
രാത്രിയില്‍ നഖം വെട്ടരുതെന്ന് പറയാന്‍ കാരണം?
ചെറുപയറിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്