Happy Birthday K S Chithra: പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന് ഇന്ന് 61ാം ജന്മദിനം; ചിത്ര ചേച്ചിയ്ക്ക് സം​ഗീത ലോകത്തിൻ്റെ പിറന്നാൾ ആശംസകൾ

Happy Birthday Singer K S Chithra: 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ​ഗാനം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ്.

Happy Birthday K S Chithra: പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന് ഇന്ന് 61ാം ജന്മദിനം; ചിത്ര ചേച്ചിയ്ക്ക് സം​ഗീത ലോകത്തിൻ്റെ പിറന്നാൾ ആശംസകൾ

K S Chithra. (IMAGE COURTESY: INSTAGRAM)

Published: 

27 Jul 2024 11:17 AM

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമയും, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് (Happy Birthday K S Chithra) ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. ഒരു ദിവസമെങ്കിലും ആ ശബ്ദം നമ്മൾ കേൾക്കാതിരിക്കില്ല. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച മലയാളക്കരയ്ക്ക് എക്കാലവും അഹങ്കാരത്തോടെ പറയാവുന്ന വ്യക്തിയുമാണ് കെ എസ് ചിത്ര. സംഗീത ലോകവും ആരാധകരും ചിത്രചേച്ചിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ്. ഇനി ഒരു നൂറ് വർഷം കൂടി ഈ സ്വരമാധുര്യം ആസ്വദിക്കാൻ തങ്ങൾക്ക് ഭാ​ഗ്യമുണ്ടാകട്ടെയെന്നാണ് ആരാധകർ പറയുന്നത്.

‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. 1979-ൽ എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു ഇത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ​ഗാനം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ്. ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.

ALSO READ: ‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു…‘; മയോനിയെ സം​ഗീത ലോകത്തേയ്ക്ക് സ്വാ​ഗതം ചെയ്ത് ​ഗോപി സുന്ദർ

1983-ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനമാണ് ചിത്രയുടെ സം​ഗീത ലോകത്തിന് വലിയ വഴിത്തിരിവായത്. ഈ ​ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ചിത്ര ആലപിചിട്ടുള്ളത്.

ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രയെ തേടിയെത്തിയത്. ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1986-ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. 1987-ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചു. 1989 ൽ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിനാണ് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

1996 ൽ ‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ൽ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

16 സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഒറീസ സർക്കാരിന്റെയും പുരസ്‌കാരങ്ങളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യവും ചിത്രയെ ആദരിച്ചു.

Related Stories
Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി
V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു
Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ