Anju Joseph: ‘ഞാൻ ഒരിക്കലും ഡിവോഴ്‌സിനെ പ്രൊമോട്ട് ചെയ്യില്ല, ശത്രുക്കൾക്ക് പോലും അത് നടക്കാതിരിക്കട്ടെ’; അഞ്ജു ജോസഫ്

Anju Joseph Opens Up About Her Divorce: ആദ്യ ഭർത്താവുമായി ഇപ്പോഴും സൗഹൃദം നിലനിർത്തുന്നുണ്ടെന്നും, തല്ലിപ്പിരിയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും അഞ്ജു ജോസഫ് പറഞ്ഞു.

Anju Joseph: ഞാൻ ഒരിക്കലും ഡിവോഴ്‌സിനെ പ്രൊമോട്ട് ചെയ്യില്ല, ശത്രുക്കൾക്ക് പോലും അത് നടക്കാതിരിക്കട്ടെ; അഞ്ജു ജോസഫ്

അഞ്ജു ജോസഫ് (Image Credits: Anju Joseph Facebook)

Updated On: 

14 Dec 2024 12:24 PM

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ഗായികയായാണ് അഞ്ജു ജോസഫ്. കഴിഞ്ഞ മാസമാണ് അഞ്ജു വീണ്ടും വിവാഹിതയാകുന്നത്. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ തന്നെ അഞ്ജുവിന്റെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്ന ഒന്നാണ്. ഇപ്പോഴിതാ, അഞ്ജു തന്റെ ആദ്യ ഭർത്താവിനെ കുറിച്ചും, ഡിവോഴ്‌സിനെ പറ്റിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ‘ഒറിജിനൽസ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു ജോസഫ് മനസുതുറന്നത്‌.

ആദ്യ ഭർത്താവുമായി ഇപ്പോഴും സൗഹൃദം നിലനിർത്തുന്നുണ്ടെന്നും, തല്ലിപ്പിരിയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും അഞ്ജു ജോസഫ് പറഞ്ഞു. നമ്മൾ എല്ലാവരും വൈകാരികമായി പക്വത ഉള്ളവരാണ്. മാന്യമായി പറഞ്ഞവസാനിപ്പിക്കാവുന്നതേ ഉള്ളു. എന്നാൽ, താൻ ഒരിക്കലും ഡിവോഴ്‌സിനെ പ്രൊമോട്ട് ചെയ്യുന്ന ആളല്ലെന്നും, നിവർത്തിയില്ലാതെ ഡിവോഴ്സ് ചെയ്‌താൽ അതൊരു തെറ്റല്ലെന്നും അഞ്ജു വ്യക്തമാക്കി.

“ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാറുണ്ട്. നല്ല ബന്ധം പുലർത്തുന്ന ആളുകളാണ്. തല്ലിപ്പിരിഞ്ഞു പോകേണ്ട ആവശ്യം ഒന്നും ഇല്ലാലോ. നമ്മൾ എല്ലാവരും മുതിർന്ന ആൾക്കാരാണ്. വൈകാരികമായി പക്വത ഉള്ളവരാണ്. കാര്യങ്ങൾ തമ്മിൽ സംസാരിച്ച് മാന്യമായി അവസാനിപ്പിക്കാമല്ലോ. ഞാൻ അന്ന് നൽകിയ അഭിമുഖത്തിന് ശേഷം ചിലർ പറയുന്നത് കേട്ടിരുന്നു, ഇതൊക്കെ പറയാൻ എളുപ്പമാണ് എന്നെല്ലാം. പക്ഷെ, ഈ തല്ലിപ്പിരിഞ്ഞു പോകേണ്ട കാര്യമുണ്ടോ? നമുക്ക് വളരെ മാന്യമായിട്ട്, വളരെ എത്തിക്കൽ ആയിട്ട് അവസാനിപ്പിക്കാം. എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ച് പോകാൻ കഴിയും.

ALSO READ: ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം

ഞാൻ ഒരിക്കലും വിവാഹമോചനത്തെ പ്രമോട്ട് ചെയ്യുന്നതല്ല. ജീവിതത്തിൽ ഒരാൾക്കും അത് നടക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഒന്നാണ്. ശത്രുക്കൾക്ക് പോലും നടക്കാതിരിക്കട്ടെ എന്നേ ഞാൻ പ്രാർത്ഥിക്കാറുള്ളൂ. കാരണം അത് അത്രയും നമ്മളെ വൈകാരികമായി ബാധിക്കുന്ന ഒന്നാണ്. എന്നാൽ, ഒരിക്കലും ആ ബന്ധത്തിൽ നിൽക്കാൻ സാധിക്കില്ല, ഡിവോഴ്സ് ചെയ്തു എന്നുണ്ടെങ്കിൽ അതൊരിക്കലും തെറ്റായ ഒരു കാര്യവുമല്ല.” അഞ്ജു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

സ്റ്റാർ മാജിക് ഷോ ഉൾപ്പടെ നിരവധി ടെലിവിഷൻ ഷോകളുടെ ഡയറക്ടറായ അനൂപ് ജോൺ ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തോളം അവർ ഒന്നിച്ചു ജീവിച്ചതിന് ശേഷം വേർപിരിയുകയായിരുന്നു. അതേസമയം, കഴിഞ്ഞ നവംബർ 28-നാണ് അഞ്ജു ജോസഫും ആദിത്യ പരമേശ്വറും വിവാഹിതരാകുന്നത്. കുട്ടിക്കാലം മുതൽ താനും ആദിത്യയയും സുഹൃത്തുക്കൾ ആയിരുന്നുവെന്നും കോവിഡിന് ശേഷമാണ് തങ്ങൾ അടുപ്പത്തിൽ ആകുന്നതെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  സുഹൃത്തുക്കളായിരുന്നതു കൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് പിരിഞ്ഞാൽ ആ സൗഹൃദവും നഷ്ടപ്പെട്ടു പോയാലോ എന്നൊരു പേടി ഉണ്ടായിരുന്നുവെന്നും, ആദ്യം ഇഷ്ടം പറഞ്ഞത് ആദിത്യയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ അഞ്ജു ജോസഫ് 2011-ൽ പുറത്തിറങ്ങിയ ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട്, അഞ്ജു ചില സിനിമകളിലും അഭിനയിച്ചിരുന്നു.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ