Anju Joseph: ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം

Anju Joseph Marriage: വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, മുല്ലപ്പൂ മാലയും ഇട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈ പിടിച്ച് ഇറങ്ങി വരുന്ന ഫോട്ടോ ആണ് അഞ്ജു പങ്കുവെച്ചത്.

Anju Joseph: ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം

ഗായിക അഞ്ജു ജോസഫും വരൻ ആദിത്യ പരമേശ്വരനും (Image Credits: Anju Joseph Facebook)

Updated On: 

30 Nov 2024 15:11 PM

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. സമൂഹ മാധ്യമം വഴി അഞ്ജു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നവംബർ 28-നായിരുന്നു വിവാഹം എന്നാണ് വിവരം. ചിത്രം അല്ലാതെ വരനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഗായിക പങ്കുവെച്ചിട്ടില്ല.

ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, മുല്ലപ്പൂ മാലയും ഇട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈ പിടിച്ച് ഇറങ്ങി വരുന്ന ഫോട്ടോ ആണ് അഞ്ജു പങ്കുവെച്ചത്. ‘ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരും എത്തി.

കോട്ടയം സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്. സ്റ്റാർ മാജിക് ഷോ ഉൾപ്പടെ നിരവധി ടെലിവിഷൻ ഷോകളുടെ ഡയറക്ടറായ അനൂപ് ജോണ് ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തോളം അവർ ഒന്നിച്ചു ജീവിച്ചതിന് ശേഷം വേർപിരിയുകയായിരുന്നു.

ALSO READ: ‘അടുത്ത മാസം എൻ്റെ കല്യാണമാണ്, ഗോവയിൽ വെച്ച്’; വിവാഹവാർത്ത സ്ഥിരീകരിച്ച് കീർത്തി സുരേഷ്

വിവാഹ മോചനത്തിന് ശേഷം അഞ്ജു വീണ്ടും വിവാഹം കഴിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. താൻ ഉറപ്പായും വിവാഹം കഴിക്കുമെന്നും, എന്നാൽ പറ്റിയ ഒരാളെ കിട്ടിയാൽ മാത്രമേ വിവാഹം കഴിക്കൂവെന്നും താരം വ്യക്തമാക്കിയിരുന്നു. ശരിയായ സമയമായെന്ന് തോന്നുമ്പോൾ തീർച്ചയായും വിവാഹം ഉണ്ടാകുമെന്നാണ് അന്ന് അഞ്ജു പറഞ്ഞത്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ