5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amrutha Suresh-Bala: ‘എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു; വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടു’; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ വീണ്ടും കേസ്

Amritha Suresh Files New Complaint Against Actor Bala:പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചുവെന്നും ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മകൾക്കായി ബാങ്കിൽ നിക്ഷേപിച്ച 15 ലക്ഷം പിന്‍വലിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്.

Amrutha Suresh-Bala: ‘എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു; വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടു’; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ വീണ്ടും കേസ്
sarika-kp
Sarika KP | Published: 20 Feb 2025 11:25 AM

കൊച്ചി: ​ഗായിക അമൃത സുരേഷും നടൻ ബാലയുമായുള്ള വിവാഹമോചനവും പിന്നാലെയുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്. ഒൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെയാണ് താൻ ബാലയെ ഉപേക്ഷിച്ച് വന്നത് എന്നാണ് അടുത്തിടെ താരം പറഞ്ഞത്. ഈ ബന്ധത്തിൽ ഇവർ‌‌ക്ക് ഒരു മകളുണ്ട്.

ഇപ്പോഴിതാ ബാലയ്ക്കെതിരെ വീണ്ടും പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ബാല കോടതികളിൽ സമർപ്പിച രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചായിരുന്നു അമൃതയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ബാലയ്ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടുവെന്നും അതിലെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കിയതായുമാണ് അമൃത ആരോപിക്കുന്നത്. മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചുവെന്നും ഗായിക പരാതിയിൽ ആരോപിക്കുന്നുണ്ട്.

Also Read: ‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’? എനിക്കും ജീവിക്കണമെന്ന് രേണു സുധി

പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചുവെന്നും ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മകൾക്കായി ബാങ്കിൽ നിക്ഷേപിച്ച 15 ലക്ഷം പിന്‍വലിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്.

അതേസമയം ഇതിനു മുൻപ് മകൾ തന്നെ ബാലയ്ക്കെതിരെ രം​ഗത്ത് എത്തിയിരുന്നു. പിതാവ് തന്നേയും കുടുംബത്തേയും അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നാണ് മകൾ അവന്തിക പറഞ്ഞത്. അമ്മയെ കുറിച്ച പ്രചരിക്കുന്ന കാര്യം തെറ്റാണെന്നും മകൾ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അമൃത സുരേഷ് പരാതിയുമായി എത്തിയിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു.