Ahaana Krishna: ‘അടുത്ത കല്യാണം അമ്മുവിൻ്റെയായിരിക്കും’; ‘കൃഷ്ണ’കുടുംബത്തിലെ അടുത്ത വിവാഹം ആരുടേത്? സൂചനയുമായി സിന്ധു കൃഷ്ണകുമാർ

Ahaana Krishna Wedding: അനിയത്തി ദിയ കൃഷ്ണയുടെ വിവാഹത്തിനു ശേഷം അഹാനയുടെ വിവാഹക്കാര്യം കൂടി ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില ചിത്രങ്ങളാണ്.

Ahaana Krishna: അടുത്ത കല്യാണം അമ്മുവിൻ്റെയായിരിക്കും; ‘കൃഷ്ണ’കുടുംബത്തിലെ അടുത്ത വിവാഹം ആരുടേത്? സൂചനയുമായി സിന്ധു കൃഷ്ണകുമാർ

ahaana krishna (instagram)

Published: 

16 Sep 2024 16:30 PM

ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. അതുകൊണ്ട് തന്നെ താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഈയിടെയായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും നടി അഹാന കൃഷ്ണയുടെ അനിയത്തിയും വ്‌ളോഗറുമായ ദിയ കൃഷ്ണയുടെ വിവാഹം. അഹാനയെപ്പാലെ തന്നെ ഏറെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരവിവാഹം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന്റെ വിശേഷം ഇതുവരെ തീർന്നില്ല. ഇതിനു പിന്നാലെ ഓണം എത്തിയതോടെ നടന്‍ കൃഷ്ണ കുമാറും കുടുംബവും വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത്തവണ മരുമകന്‍ അശ്വിൻ കൂടി കുടുംബത്തിലേക്ക് എത്തിയതോടെ വീട്ടിൽ അം​ഗബലം കൂടി. ഓ ബൈ താമര എന്ന തിരുവനന്തപുരത്തെ ഹോട്ടലിലാണ് കൃഷ്ണകുമാറും കുടുംബവും ഓണമാഘോഷിക്കാനെത്തിയത്. അശ്വിന്റെ കുടുംബത്തെ കൂടി ചേര്‍ത്ത് പിടിച്ച് വലിയ ആഘോഷമായി തന്നെയാണ് ഇ ഓണം ആഘോഷിച്ചത്. എന്നാൽ ഇതിനിടെയിൽ കുടുംബത്തിലെ അടുത്ത വിവാഹം ആരുടേതെന്ന ആരാധകരുടെ ചോദ്യത്തിനു സൂചന നൽകിയിരിക്കുകയാണ് സിന്ധു കൃഷ്ണകുമാർ. മനോരമ ന്യൂസുമായി ഓണവിശേഷം പങ്കുവയ്ക്കുന്നതിനിടെയായിരുന്നു സിന്ധു കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തൽ.

ദിയയുടെ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും അവസാനിച്ചുവെന്ന് പറഞ്ഞ താരങ്ങള്‍ കുടുംബത്തിലെ അടുത്ത വിവാഹം ആരുടെ ആയിരിക്കുമെന്ന ചോദ്യത്തിന് അമ്മു(അഹാന)വിന്റെ ആയിരിക്കുമെന്ന് അമ്മ സിന്ധു കൃഷ്ണ പറഞ്ഞത്. അത് ശരിയാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അഹാനയുടെ മറുപടി. വീട്ടില്‍ പോയിട്ട് നറുക്കിട്ട് നോക്കാം, അല്ലാതെ പറയാന്‍ പറ്റില്ല. കല്യാണം കഴിച്ചിട്ട് ട്രെന്‍ഡിങ്ങില്‍ വരാനൊന്നും താല്‍പര്യമില്ലെന്നും അഹാന പറഞ്ഞു. അതേസമയം കുറെ വര്‍ഷങ്ങളായി ഓണസദ്യ പുറത്തുനിന്നാണ് കഴിക്കുന്നതെന്നാണ് സിന്ധു സിന്ധു കൃഷ്ണ കുമാര്‍ പറഞ്ഞു. തിരുവോണത്തിന്റെ അന്ന് എല്ലാവര്‍ക്കും ഒരു റിലാക്‌സേഷനാണ്. പിറ്റേന്ന് പായസമൊക്കെ ഉണ്ടാക്കുമെന്നും സിന്ധു കൃഷ്ണ പറയുന്നു.

image credits: instagram

സാധാരണ വീട്ടിലെ സ്ത്രീകളാണല്ലോ എല്ലാ കാര്യത്തിലും ഇടപഴകുന്നത്. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, പാത്രം കഴുകകയും മറ്റുമൊക്കെയായി ഒത്തിരി പണിയുണ്ടാവും. പണ്ടത്തേത് പോലെ കൂട്ടുകുടുംബമാണെങ്കില്‍ കുഴപ്പമില്ല. ഇപ്പോഴത്തെ ന്യൂക്ലിയര്‍ ഫാമിലിയ്ക്ക് ഇത് വലിയൊരു തലവേദനയാണ്. ഞങ്ങളുടേത് ന്യൂക്ലിയര്‍ ഫാമിലിയാണെങ്കിലും കുറച്ച് വലുതാണ്. എന്നാലും പാത്രം കഴുകാനും മറ്റുമൊക്കെ മെനക്കെടുമ്പോള്‍ സമാധാനത്തോടെ റിലാക്‌സ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പുറത്ത് കൊണ്ട് പോയി ഭക്ഷണം കഴിക്കുന്നത്. അവര്‍ക്കും സമാധാനം, നമുക്കും സമാധാനമെന്നുമാണ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് കൃഷ്ണ കുമാർ പറ‍ഞ്ഞത്.

Also read-Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

അനിയത്തി ദിയ കൃഷ്ണയുടെ വിവാഹത്തിനു ശേഷം അഹാനയുടെ വിവാഹക്കാര്യം കൂടി ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില ചിത്രങ്ങളാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി അഹാനയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു ഉയർന്നത്. വിവാഹവേഷത്തില്‍ ഇരുവരും നില്‍ക്കുന്നതിന് സമാനമായ രീതിയിലുള്ള ഫോട്ടോസാണ് പ്രചരിച്ചത്. എന്നാൽ ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് നിമിഷ് രവി തന്നെ രം​ഗത്ത് എത്തിയിരുന്നു. ഒടുവില്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ചാണ് താരം എത്തിയത്.

ദിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങള്‍ നിമിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ നിമിഷിന് വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാന്‍ തുടങ്ങി. തന്റെ ചിത്രം അത്തരത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് മനസിലായതോടെ ഇതില്‍ വിശദീകരണവുമായി നിമിഷ് രംഗത്ത് വന്നു. ‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു.

Related Stories
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ