Sindhu Krishna: ‘പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയും; നിമിഷ് രവി കുടുംബത്തിലെ അംഗം’; സിന്ധു കൃഷ്ണ
Sindhu Krishna Talks About Diya Krishna's Baby : ആരാധകരുടെ രസകരമായ നിരവധി ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയിട്ടുണ്ട്. ഇതിൽ ഒരു ചോദ്യം മകൾ ദിയ കൃഷ്ണയ്ക്കും അശ്വിനും ജനിക്കാൻ പോകുന്ന കുട്ടിആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്നായിരുന്നു. ഇതിനു സിന്ധു നൽകിയ മറുപടി ഇങ്ങനെ:

മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. അച്ഛന്റെ പാത പിന്തുടർന്ന് അഹാന സിനിമയിൽ തിളങ്ങിയപ്പോൾ ബാക്കിയുള്ളവർ സോഷ്യൽ മീഡിയയിൽ മിന്നും താരങ്ങളായി. ഭാര്യ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാവരും. സിന്ധുവിന് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇതിൽ പങ്കുവയ്ക്കുന്ന വ്ലോഗുകൾ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സിന്ധു കൃഷ്ണ നടത്തിയ ക്യു ആന്റ് എ സെഷനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകരുടെ രസകരമായ നിരവധി ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയിട്ടുണ്ട്. ഇതിൽ ഒരു ചോദ്യം മകൾ ദിയ കൃഷ്ണയ്ക്കും അശ്വിനും ജനിക്കാൻ പോകുന്ന കുട്ടിആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്നായിരുന്നു. ഇതിനു സിന്ധു നൽകിയ മറുപടി ഇങ്ങനെ:
Also Read:കൊച്ചിയിലെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ മമ്മൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇത്
അറിയില്ല, ചിലർ ആൺ കുട്ടിയായിരിക്കുമെന്നും ചിലർ പെൺകുട്ടിയായിരിക്കുമെന്നും പറയുന്നു. അമ്മുവിനെ (അഹാന) ഗർഭം ധരിച്ചിരുന്ന സമയത്ത് അവസാനം വരെ ഡോക്ടർ പോലും ആണ്‍കുട്ടിയാണെന്നാണ് പറഞ്ഞത്. പെണ്ണായാല്‍ മതിയാരുന്നുവെന്ന് ഞാനും കിച്ചുവും പറയുമായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് വയര്‍ കണ്ടിട്ട് ആണ്. പക്ഷേ അമ്മു പെണ്ണായിരുന്നു. അതിനാൽ എന്താണെന്ന് നമുക്ക് പറയാനാകില്ല. സര്‍പ്രൈസ് ആകട്ടെ. അതാകും നല്ലതെന്നാണ് സിന്ധു പറയുന്നത്.
അതേസമയം ഛായാഗ്രാഹകനായ നിമിഷ് രവിയെക്കുറിച്ചുള്ള അഭിപ്രായവും ഒരാൾ ചോദിച്ചു. അതൊരു ഔട്ട് ഓഫ് സിലബസ് ചോദ്യം ആണല്ലോ എന്നാണ് സിന്ധു പറയുന്നത്. നിമിഷ് രവി ഈസ് എ സ്വീറ്റ് ബോയ്. 2016 ലാണ് നമ്മള്‍ പരിചയപ്പെടുന്നത്. അമ്മു കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തപ്പോഴാണ് പരിചയപ്പെടുന്നത്. ജോലിയുടെ കാര്യത്തില്‍ മിടുക്കനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയിലുള്ള അവന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. അടിപൊളിയാണ്. അവന്‍ കാരണമാണ് അമ്മുവിന് ലൂക്ക ലഭിച്ചത്. വളരെ വളരെ നല്ല പയ്യനാണ്. നല്ല സിനിമകളാണ് നിമിഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാനം ചെയ്ത ലക്കി ഭാസ്‌കര്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. സ്വീറ്റ് ബോയ് ആണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് നിമിഷെന്നും സിന്ധു പറയുന്നു