5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ

Sindhu Krishna On Diya Krishna's Pregnancy:എന്തിനാണ് താൻ ഓ‌സിയുടെ ഫ്ലാറ്റ് ക്ലീൻ ചെയ്യാൻ പോയതെന്നും ഇടയ്ക്കിടക്ക് ഓസി ആശുപത്രിയിൽ ഡ്രിപ്പ് എടുക്കാൻ പോകുന്നത് എന്തിനായിരുന്നുവെന്നും ഇപ്പോൾ മനസ്സിലായില്ലെയെന്നാണ് സിന്ധു വീഡിയോയിൽ പറയുന്നത്.

Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’;  സിന്ധു കൃഷ്ണ
Diya Krishna (22)
sarika-kp
Sarika KP | Published: 19 Jan 2025 16:52 PM

ഏറെ ആരാധകരുള്ള താരകുംടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. മക്കളും ഭാ​ര്യയും മലയാളികൾ‌ക്ക് സുപരിചിതരാണ്. താരകുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി എല്ലാവരും അവരവരുടെ യൂട്യൂബ് ചാനലിലൂടെ പങ്കവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞ് അതിഥി എത്തുന്ന വിശേഷത്തിലാണ് ആരാധകർ.താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്ത ദിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. മൂന്ന് മാസമായെന്നും സ്കാനിങ്ങിനു ശേഷം വിവരം പുറത്തുപറയാമെന്ന് കരുതിയാണ് ഇതുവരെ രഹസ്യമാക്കി വെച്ചതെന്നും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ദിയ കുറിച്ചത്. ഇതിനു ശേഷം എല്ലാ വിശേഷങ്ങളും പറഞ്ഞുകൊണ്ട് താരം യൂട്യൂബ് ചാനലിലൂടെയും എത്തിയിരുന്നു. വിവാഹം ചെയ്ത് കുട്ടികളായി കുടുംബ ജീവിതം നയിക്കാനാണ് തനിക്കിഷ്ടമെന്ന് ദിയ മുൻപ് തന്നെ പറഞ്ഞിരുന്നു.

ഇതോടെ ദിയയക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്ന തിരക്കിലാണ് അമ്മ സിന്ധു കൃഷ്ണ. ഇതിനിടെയിൽ ഇതേകുറിച്ച് സിന്ധു തൻെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്തിനാണ് താൻ ഓ‌സിയുടെ ഫ്ലാറ്റ് ക്ലീൻ ചെയ്യാൻ പോയതെന്നും ഇടയ്ക്കിടക്ക് ഓസി ആശുപത്രിയിൽ ഡ്രിപ്പ് എടുക്കാൻ പോകുന്നത് എന്തിനായിരുന്നുവെന്നും ഇപ്പോൾ മനസ്സിലായില്ലെയെന്നാണ് സിന്ധു വീഡിയോയിൽ പറയുന്നത്. ​ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോളുണ്ടായ തങ്ങളുടെ റിയാക്ഷൻ വീഡിയോ ചെയ്യണം എന്ന് ഓസി പറയുന്നുണ്ടെന്നും അതിനാൽ അതൊന്നും തന്റെ വീഡിയോയിൽ പങ്കുവയ്ക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.

Also Read: ‘ഊഹം തെറ്റിയില്ല’; ഗർഭിണിയാണെന്ന് വിശേഷം പങ്കുവച്ച് ദിയ കൃഷ്ണ

ഓസി മിക്കപ്പോഴും ഇപ്പോൾ ഇവിടെ തന്നെയാണ് വൊമിറ്റിം​ഗ് ഉണ്ട്. ഇത്രയും അം​ഗങ്ങളുള്ള വീട്ടിൽ നിൽക്കാൻ ഓസി വളരെ ലക്കിയാണ്. ഛർദ്ദിക്കുമ്പോൾ കൂടെ പോയി സഹായിക്കാൻ എപ്പോഴും ആരെങ്കിലുമുണ്ടാകും. മിക്കപ്പോഴും താൻ തന്നെയായിരിക്കും ഓടുക എന്നും സിന്ധു വീഡിയോയിൽ പറയുന്നുണ്ട്. അല്ലേങ്കിൽ അമ്മുവോ ഇഷാനിയോ ഹൻസുവോ അപ്പച്ചിയോ പോകുമെന്നും താൻ പുറം തടുവുമ്പോൾ മറ്റൊരാള് ഓസിയുട നെഞ്ച് തടുവുമെന്നും സിന്ധു കൃഷ്ണ പറയുന്നു. ഓഫീസിലേക്കൊന്നും അധികം പോകുന്നില്ല. മിക്കപ്പോഴും ഇവിടെ തന്നെയാണ്. ദിയക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ വെച്ച് ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.

ഓസിയുടെ കൊതി അനുസരിച്ചാകും ഭക്ഷണം ഉണ്ടാക്കികൊടുക്കുക. രാത്രി ചൂടുള്ള ദോശ കിട്ടണമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. താൻ ​ഗർഭിണിയായ സമയത്ത് ഒരുപാട് വൊമിറ്റിം​ഗുണ്ടായിരുന്നെന്നും സിന്ധു പറയുന്നു. പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകാമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പുറത്തെ മണം അവൾക്കിഷ്ടപ്പെടുന്നില്ല. ഓസിയുടെ ഫ്ലാറ്റിന്റെ മണം ഇഷ്ടപ്പെടുന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.