ആക്ഷേപഹാസ്യവുമായി സിജു വില്‍സണ്‍; ‘പഞ്ചവത്സര പദ്ധതി’ ട്രെയ്‌ലര്‍ പുറത്ത്
കിച്ചാപ്പൂസ് എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചത്. വയനാട്, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്
സിജു വില്‍സണ്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പഉരത്ത്. പി ജി പ്രേം ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏപ്രില്‍ 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
സാമൂഹ്യ ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന സിനിമയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂരാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും സജീവ് തന്നെയായിരുന്നു. കിച്ചാപ്പൂസ് എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചത്. വയനാട്, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി, എഡിറ്റര്‍ കിരണ്‍ ദാസ്, ലിറിക്‌സ് റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട് ത്യാഗു തവനൂര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റണ്ട് മാഫിയ ശശി, വസ്ത്രാലങ്കാരം വീണ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര് ജിനു പികെ, സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സ് സിനോയ് ജോസഫ്, വി എഫ് എക്‌സ് അമല്‍, ഷിമോന്‍ എന്‍ എക്‌സ്, ചീഫ് അസോസിയേറ്റഡ് ഡയറക്ടര്‍ എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍.
പുതുമുഖം കൃഷ്‌ണേന്ദു എ മേനോനാണ് ചിത്രത്തില്‍ നായികായെത്തുന്നത്. പി പി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.