5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sidharth Bharathan: ‘വളരെ മോശമായി റിലീസ് ചെയ്ത സിനിമയാണത്, എല്ലാം കൈയില്‍ നിന്ന് പോയി’

Sidharth Bharathan says he has a plan Z in his life: അഭിനയം, സംവിധാനം എന്നിവയില്‍ ഏതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംശയമുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിക്ക് കിട്ടുന്നത് സംവിധാനത്തിലാണ്. ചാന്‍സ് ചോദിച്ച് വാങ്ങുന്ന സ്വഭാവമില്ല. അത് നല്ലതിനാണോ മോശമാണോ എന്നറിയില്ല. അഭിനയിക്കുമ്പോള്‍ കഥയില്‍ പെര്‍ഫോം ചെയ്യാനുള്ള എന്തെങ്കിലും ഉണ്ടോയെന്ന് നോക്കും

Sidharth Bharathan: ‘വളരെ മോശമായി റിലീസ് ചെയ്ത സിനിമയാണത്, എല്ലാം കൈയില്‍ നിന്ന് പോയി’
സിദ്ധാര്‍ത്ഥ് ഭരതന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 14 Apr 2025 16:43 PM

ഭിനയം, സംവിധാനം എന്നിവ ഒരു പോലെ കൊണ്ടുപോകുന്ന കലാകാരന്‍മാരില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അനശ്വരരായ സംവിധായകന്‍ ഭരതന്റെയും, നടി കെപിഎസി ലളിതയുടെയും മകന്‍. 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ബസൂക്കയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്തത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക, ചതുരം, ജിന്ന് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ ജിന്ന് എന്ന ചിത്രം മാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മോശമായി സംഭവിച്ച സിനിമയാണ് ജിന്ന് എന്നായിരുന്നു ഇത് സംബന്ധിച്ച് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വളരെ മോശമായി റിലീസ് ചെയ്യപ്പെട്ട ഒരു സിനിമയാണ് ജിന്ന്. ഡിസംബര്‍ 30ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ട് അത് സംഭവിച്ചില്ല. പിന്നെ ജനുവരി ആറിനാണ് അത് റിലീസ് ചെയ്തത്. ആ റിലീസ് എല്ലാവരുടെയും കയ്യില്‍ നിന്ന് പോയി. പ്രൊഡ്യുസേഴ്‌സിന്റെ കയ്യില്‍ നിന്നും പോയെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തി.

അഭിനയം, സംവിധാനം എന്നിവയില്‍ ഏതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംശയമുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിക്ക് കിട്ടുന്നത് സംവിധാനത്തിലാണ്. ചാന്‍സ് ചോദിച്ച് വാങ്ങുന്ന സ്വഭാവമില്ല. അത് നല്ലതിനാണോ മോശമാണോ എന്നറിയില്ല. അഭിനയിക്കുമ്പോള്‍ കഥയില്‍ പെര്‍ഫോം ചെയ്യാനുള്ള എന്തെങ്കിലും ഉണ്ടോയെന്ന് നോക്കും.

Read Also : Dileesh Pothan: മഹേഷിന് കുളിക്കാൻ ഇടുക്കിയിൽ കുളം കിട്ടിയില്ല; ഒടുവിൽ കിട്ടിയത് അതിലും മനോഹരമായി: വെളിപ്പെടുത്തി ദിലീഷ് പോത്തൻ

അത് വലുതോ ചെറുതോ എന്ന് നോക്കാറില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രസക്തിയുണ്ടാകുമോയെന്നാണ് സംവിധാനം ചെയ്യുമ്പോള്‍ നോക്കുന്നത്.ലൈഫില്‍ പ്ലാന്‍ ബി മാത്രമല്ല, ഇസഡ് വരെയുണ്ട്. ക്രൈസിസ് എപ്പോഴും വന്നുകൊണ്ടേയിരിക്കുമെന്നും താരം വ്യക്തമാക്കി.