5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathimugam Movie trailer : സിദ്ധാർത്ഥ് ശിവയുടെ പ്രതിമുഖത്തിന്റെ ട്രെയിലറും ടീസറും എത്തി

Siddharth Siva's New movie Prathimugham: പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.

Pathimugam Movie trailer : സിദ്ധാർത്ഥ് ശിവയുടെ പ്രതിമുഖത്തിന്റെ ട്രെയിലറും ടീസറും എത്തി
പ്രതിമുഖം ഓഡിയോ പ്രകാശനം
aswathy-balachandran
Aswathy Balachandran | Published: 12 Nov 2024 13:36 PM

കൊച്ചി: നവാഗതനായ വിഷ്ണു പ്രസാദിൻ്റെ കഥ തിരക്കഥ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ സിദ്ധാർത്ഥ് ശിവയും രാജീവ് പിള്ളയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രതിമുഖം ഉടനെത്തുന്നു. ചിത്രത്തിന്റെ ട്രെയിലറിന്റെയും ടീസറിന്റെയും ഓഡിയോയുടേയും പ്രകാശനം നടന്നു.

പ്രകാശനം, പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു. തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസ്ൻ്റെ ഏറ്റവും പുതിയ സംരംഭമാണ് “പ്രതിമുഖം”.

 

പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. നായകന്റെ രൂപഭാവാദികൾ പുരുഷന് നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമാണെങ്കിലും, നായകൻറെ ചിന്തകൾ സ്ത്രീകളുടേതു പോലെയാണ്. ഇവിടെ നായകൻ അനുഭവിക്കുന്ന സംഘർഷം, സമൂഹം അടിച്ചേൽപ്പിച്ചതാണ്. നായകന്റെയും സമൂഹത്തിൻ്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് “പ്രതിമുഖം”.

ALSO READ – ഒരു പാട്ടിന് പ്രതിഫലം കോടികൾ … ഇവർ ഇന്ത്യയിലെ പൊന്നിൻ വിലയുള്ള ​ഗായക

മോഹൻ അയിരൂർ, കെ. എം. വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ ട്രാൻസ്ജൻ്റർ വിഷയം സിനിമയാക്കിയിരിക്കുന്നത് മൈത്രി വിഷ്വൽസാണ്.

സിനിമയിലെ അഭിനേതാക്കളായ സിദ്ധാർത്ഥ ശിവ , രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി , ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല, സിനിമ സംവിധായകരായ കവിയൂർ ശിവപ്രസാദ്, പത്മകുമാർ എം ബി, മുൻ മുൻസിപ്പൽ ചെയർമാൻ ജയകുമാർ ആർ, അഡ്വക്കേറ്റ് പ്രമോദ് ഇളമൺ, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രകാശ്ന ചടങ്ങിൽ സംസാരിച്ചു.

സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നാടക നടിയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൻ്റെ പിആർഓ അജയ് തുണ്ടത്തിൽ.