Sibi Malayil : ‘ചില റിവ്യൂവേഴ്‌സ് ഞങ്ങളെ വിളിക്കുന്നത് വസന്തമെന്നാണ്’; പരിഹസിക്കുന്നവരോട് സിബി മലയിലിന് പറയാനുള്ളത്‌

Director Sibi Malayil responds : പണ്ടൊക്കെ എല്ലാവരും ഒരു ടീമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കാമറയുടെ പരിധിയില്‍ എല്ലാവരും ഉണ്ടാകും. അടുത്ത ഷോട്ടിന് വരാന്‍ വിളിച്ചാല്‍ ആ വ്യക്തി അവിടെയുണ്ടാകും. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ കാരവാന്റെ അടുത്ത് പോയി കാത്തുനില്‍ക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഒരു ഷോട്ട് കഴിയുമ്പോള്‍ നേരെ കാരവാനിലേക്കാണ് പോകുന്നതെന്നും സിബി മലയില്‍

Sibi Malayil : ചില റിവ്യൂവേഴ്‌സ് ഞങ്ങളെ വിളിക്കുന്നത് വസന്തമെന്നാണ്; പരിഹസിക്കുന്നവരോട് സിബി മലയിലിന് പറയാനുള്ളത്‌

സിബി മലയില്‍

Published: 

07 Feb 2025 12:50 PM

പുതിയകാലത്ത് സിനിമ റിവ്യൂവേഴ്‌സ് വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ പോലെയുള്ള സംവിധായകരെ വസന്തങ്ങള്‍ എന്നാണ് വിളിക്കുന്നതെന്നും, അതിന്റെ അര്‍ത്ഥം അവര്‍ക്ക് അറിയില്ലെന്നും സിബി മലയില്‍ പറഞ്ഞു. നോട്ടി മോങ്ക് എന്ന യൂട്യൂബ് ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ് സിബി മലയിലിന്റെ പ്രതികരണം. വസന്തം എന്ന് പറയുന്നത് പ്രകൃതിയുടെ ഏറ്റവും പുഷ്‌കലവും മനോഹരവുമായ കാലഘട്ടമാണ്. പക്ഷേ, അതിനെ അവര്‍ ഉപയോഗിക്കുന്നത് നെഗറ്റീവായിട്ടാണ്. താന്‍ അതിനെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

”മലയാള സിനിമയുടെ പുഷ്‌കലമായ കാലഘട്ടത്തിലെ ആള്‍ക്കാരാണ് ഞങ്ങള്‍ എന്ന രീതിയിലാണ് അത് എടുക്കുന്നത്. വസന്തത്തിന്റെ അര്‍ത്ഥം അറിയാത്തവരാണ് റിവ്യൂ ചെയ്യുന്നത്. അവര്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ്. സിനിമയിലൂടെ പ്രശസ്തരാകാന്‍ ആഗ്രഹിച്ചിട്ട്, അതിന് സാധിക്കാതെ വരുമ്പോഴുള്ള ഫ്രസ്‌ട്രേഷനാണ് ഇങ്ങനെ തീര്‍ക്കുന്നത്. മൊബൈല്‍ ഫോണുണ്ടെങ്കില്‍ ആര്‍ക്കും ആരെയും ചീത്ത വിളിക്കാവുന്ന കാലഘട്ടമാണല്ലോ”-സിബി മലയില്‍ പ്രതികരിച്ചു.

മോഹന്‍ലാലിനൊപ്പമുള്ള സിനിമ

മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ ഇനി എന്നാണ് പുതിയ സിനിമ വരുന്നതെന്ന അവതാരകന്റെ ചോദ്യത്തോട് ‘അത് സംഭവിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമയില്‍ ഒന്നും അസംഭവ്യമല്ല. ഒന്നും പ്രവചിക്കാനും പറ്റില്ല. എല്ലാ കാര്യങ്ങളും ഒത്തുവരണം. തങ്ങള്‍ മുമ്പ് ഒരുമിച്ച് ചെയ്ത സിനിമകള്‍ ആളുകളുടെ മനസിലുണ്ട്. അതിന് മുകളിലുള്ള സിനിമ ചെയ്യുകയാണ് ഉത്തരവാദിത്തമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Read Also : എന്റെ സ്വപ്‌നങ്ങളെയെല്ലാം ആ സിനിമ തകര്‍ത്തു: മനോജ് കെ ജയന്‍

ഇപ്പോള്‍ സംഭവിക്കുന്നത് അണ്‍പ്രൊഫഷണലിസം

പണ്ടൊക്കെ എല്ലാവരും ഒരു ടീമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാമറയുടെ പരിധിയില്‍ എല്ലാവരും ഉണ്ടാകും. അടുത്ത ഷോട്ടിന് വരാന്‍ വിളിച്ചാല്‍ ആ വ്യക്തി അവിടെയുണ്ടാകും. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ കാരവാന്റെ അടുത്ത് പോയി കാത്തുനില്‍ക്കേണ്ട കാര്യമില്ല. അയാള്‍ക്ക് തോന്നുമ്പോള്‍ ഇറങ്ങി വരേണ്ട അവസ്ഥയുമില്ല. ഇപ്പോള്‍ ഒരു ഷോട്ട് കഴിയുമ്പോള്‍ നേരെ അവരുടെ കാരവാനിലേക്കാണ് ചില താരങ്ങള്‍ പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിന്നെ അവര്‍ വേറെ ലോകത്താണ്. പലരും പല കാരവാനിലായി ഉണ്ടാകും. വീണ്ടും ഇവരെയെല്ലാം കൂടി ഷോട്ടിലേക്ക് കൊണ്ടുവരുന്നതാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ പണി. വളരെ അണ്‍പ്രൊഫഷണലായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടു.

ആസിഫ് അലി ഡെഡിക്കേഷന്‍ ഉള്ള താരം

ആസിഫ് അലിയുടെ പൊട്ടന്‍ഷ്യല്‍ നേരത്തെ മുതല്‍ അറിയാം. 2020ല്‍ കൊത്ത് ചെയ്യുമ്പോഴേക്കും, നടനെന്ന നിലയില്‍ ആസിഫിന്റെ ഗ്രാഫ് വളര്‍ന്നു. 10 വര്‍ഷം കൊണ്ട് നടനെന്ന നിലയില്‍ ആസിഫ് നടത്തിയ ശ്രമങ്ങളും, നേടിയ പക്വതയും ഗംഭീരമാണ്. അതുപോലെ ഡെഡിക്കേഷന്‍ ഉള്ളവര്‍ക്കേ സര്‍വൈവ് ചെയ്യാന്‍ പറ്റൂവെന്നും സിബി മലയില്‍ പറഞ്ഞു.

Related Stories
Hakkim Shajajahan: ‘ബസൂക്ക ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, ഒരു പോരാട്ടമാണ്’; ഹക്കീം ഷാജഹാൻ
Aabhyanthara Kuttavali: ‘ഗാർഹികപീഡന വകുപ്പ് പുരുഷന്മാരെ നശിപ്പിക്കാനല്ല’; കൗതുകമുയർത്തി ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ട്രെയിലർ
Ramarajan and Nalini: ജാതകത്തിലെ പ്രശ്‌നം കാരണം വേര്‍പിരിഞ്ഞു! 25 വർഷങ്ങൾക്ക് ശേഷം നളിനിയും ഭർത്താവും വീണ്ടും ഒന്നിക്കുന്നുവോ? വെളിപ്പെടുത്തി രാമരാജൻ
Tini Tom: അത് ഹമ്പുള്ള സ്ഥലമല്ലേ, അങ്ങനെയല്ലേ പറ്റൂ?; വേണുച്ചേട്ടൻ ദേഷ്യപ്പെട്ടപ്പോൾ മമ്മുക്ക സപ്പോർട്ട് ചെയ്തു: പ്രാഞ്ചിയേട്ടൻ അനുഭവം പറഞ്ഞ് ടിനി ടോം
Amala Paul: ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
‘Bazooka’ Box Office Collections: മോഹൻലാലിനോട് മുട്ടാനായോ മമ്മൂട്ടിക്ക്! ബസൂക്കയുടെ ആദ്യദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുന്നത് നല്ലതാണോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം
വിഷുക്കണി കാണേണ്ടതെപ്പോള്‍?
വയറ് കേടായോ? ഇതാ ചില പ്രകൃതിദത്ത പാനീയങ്ങൾ