Shiyas kareem- Bobby Chemmannur: ‘കമന്റടിച്ചതിന് ജയിലിലിടണോ? ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്’; ഷിയാസ് കരീം
Shiyas kareem On Bobby Chemmannur Arrest: ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ബോഡി ഷെയ്‌മിങ് നടത്തി എന്ന തെറ്റിന് ഒരാൾ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നും താരം ചോദിക്കുന്നു. കൊലപാതകം കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നുവെന്നും ഷിയാസ് പറയുന്നു.
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ ജയിലിൽ പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് റിയാലിറ്റി ഷോ താരം ഷിയാസ് കരീം. വിഷയത്തിൽ താൻ ബോബി ചെമ്മണ്ണൂരിനും ഹണി റോസിനും ഒപ്പമല്ല താനെന്നും ഷിയാസ് കരീം പറഞ്ഞു. രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് കൂട്ടിച്ചേർക്കുന്നു. ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ബോഡി ഷെയ്‌മിങ് നടത്തി എന്ന തെറ്റിന് ഒരാൾ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നും താരം ചോദിക്കുന്നു. കൊലപാതകം കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നുവെന്നും ഷിയാസ് പറയുന്നു.
ഇത് വലിയ വിഷയം ആണോ എന്ന് ചോദിച്ചാൽ സ്ത്രീകളെ സംബന്ധിച്ച് അതൊരു വിഷയം തന്നെയാണെന്നും താരം പറയുന്നു. പക്ഷേ ഈ ലോകം സ്ത്രീകളും പുരുഷന്മാരും ഒക്കെ തിങ്ങി നിറഞ്ഞു ജീവിക്കുന്ന സ്ഥലമാണ്. രണ്ടുപേരും ഇക്വാലിറ്റിക്ക് വേണ്ടിയാണല്ലോ ഇവിടെ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച ചെയ്യണമെന്നും ഷിയാസ് പറയുന്നു. ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ വേറൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. പക്ഷേ അയാൾ ജയിലിൽ പോയതിൽ താൻ യോജിക്കുന്നില്ലെന്നും ഷിയാസ് പറഞ്ഞു. കൊലപാതകം ,മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളെ പിടിച്ചാൽ പോലും ഇവിടെ ജയിലിൽ പോകുന്നില്ല, ഇതൊക്കെയാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ വിഷയം എന്ന് താൻ വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു.
ഒരു കമന്റ് അടിച്ച് അല്ലെങ്കിൽ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തിയതിന് ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നും കൊടും ഭീകരമായ തെറ്റുകൾ ചെയ്ത ആളുകളാണ് ജയിലിൽ പോകേണ്ടതെന്നും ഷിയാസ് പറഞ്ഞു. തന്റെ പേരിലും വ്യാജമായ വാർത്ത വന്നിരുന്നു അന്ന് താൻ ചിന്തിച്ച ഒരു കാര്യമാണ് ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മൾ ജയിലിൽ പോയി കഴിഞ്ഞാൽ നൂറ് ദിവസം കിടന്നതിനു തുല്യമാണെന്നും ഷിയാസ് പറയുന്നു.
കാര്യം ബോഡിയിൽ കയറി ബലമായി അങ്ങനെ അറ്റാക്ക് ചെയ്യുകയോ അല്ലെങ്കിൽ സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് ജയിലിൽ പോകേണ്ടി വരേണ്ടതെന്ന് താൻ വിശ്വസിക്കുന്നുവെന്നും. കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആളുകളെ കൊല്ലുന്നുണ്ട്, ആ കുറ്റകൃത്യം ചെയ്യുന്നവരുടെ ലൈസൻസ് അല്ലേ കട്ട് ആവുന്നുള്ളൂ. ഒരാളെ വണ്ടി ഇടിച്ചു കൊല്ലുകയാണ്, ജീവൻ പോകുന്ന കാര്യമാണ്. അപ്പോഴും ലൈസൻസ് മാത്രമേ കട്ട് ആവുകയുള്ളൂ. നിയമം കുറച്ചൊക്കെ മാറാനുണ്ട്-ഷിയാസ് കരീം.