AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് എന്തിന്? ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

Shine Tom Chacko: നടനെതിരെ പരാതിയില്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു. സിനിമ സെറ്റിൽ മാത്രമല്ല, ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

Shine Tom Chacko: ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് എന്തിന്? ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
ഷൈൻ ടോം ചാക്കോImage Credit source: social media
nithya
Nithya Vinu | Published: 19 Apr 2025 07:22 AM

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നടന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഷൈൻ ഇന്ന് മൂന്ന് മണിക്ക് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചത്.  എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക.

കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിനാണ്, ഡാൻസാഫ് ടീം എത്തിയപ്പോൾ ഇറങ്ങിയോടിയത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. മകൻ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിൻറെ പിതാവ് ചാക്കോ പ്രതികരിച്ചു. ഷൈന് എതിരെയുള്ള കേസ് വെറും ഓലപ്പാമ്പാണെന്നും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ: ‘ഇതിപ്പോ കുറേ ഓലപ്പാമ്പുകളല്ലേ; കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക’; ഷൈൻ ടോമിന്റെ പിതാവ്

അതേ സമയം ഷൈൻ പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് വിവരം. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ എത്തിയത്. സജീർ ഷൈന്റെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ്  സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞ്, ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചു. എന്നാൽ ഇവിടെ സർവീസ് ഒന്നും വേണ്ടെന്ന് പറഞ്ഞ ശേഷം നടൻ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.

നടനെതിരെ പരാതിയില്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു. സിനിമ സെറ്റിൽ മാത്രമല്ല, ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റിലും പരിശോധന നടത്തുമെന്നും പ്രത്യേക പരിഗണനയൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.