Shine Tom Chacko: ചില നടിമാര്‍ ഷൈനിനെ പൊക്കി പറയുന്നു, അവന്റെ ലീലാവിലാസങ്ങളില്‍ പ്രതികരിച്ചപ്പോള്‍ പല പ്രമുഖരും എനിക്ക് നേരെ വിരല്‍ ചൂണ്ടി: രഞ്ജു രഞ്ജിമാര്‍
Renju Renjimar Says Against Shine Tom Chacko: തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു രഞ്ജുവിന്റെ പ്രതികരണം. ഒരിക്കല്‍ ഷൈന്‍ ടോം ചാക്കോയുടെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചുവെന്നും എന്നാല്‍ നിമിഷനേരം കൊണ്ട് അവര്‍ തന്നെ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു പറയുന്നു.

കൊച്ചി: ഏറെ നാളായി നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് നടി വിന്‍സി അലോഷ്യസിനോട് ഷൈന്‍ അപമരാദ്യയായി പെരുമാറിയ സംഭവമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. നടനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഷൈനിനെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു രഞ്ജുവിന്റെ പ്രതികരണം. ഒരിക്കല്‍ ഷൈന്‍ ടോം ചാക്കോയുടെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചുവെന്നും എന്നാല്‍ നിമിഷനേരം കൊണ്ട് അവര്‍ തന്നെ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു പറയുന്നു.
തന്റെ സിനിമയുടെ കാര്യം താന്‍ നോക്കും. താന്‍ മാപ്പ് പറയണമെന്ന് ആ നടനും കുടുംബവും സംവിധായകനും തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നിലപാടില്‍ നിന്ന് മാറിയില്ലെന്നും തന്നെ സപ്പോര്‍ട്ട് ചെയ്തത് ഒരു നടി മാത്രമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.




രഞ്ജു രഞ്ജിമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈയടുത്തിടെ ഐഎഫ്എഫ്എ അബുദാബിയില്‍ വെച്ച് നടന്നപ്പോഴും ഷൈനിന്റെ വികൃതികള്‍ നേരിട്ട് കണ്ടു. ചില നടികള്‍ വന്നിരുന്ന് ചാനല്‍ ചര്‍ച്ചയില്‍ അവനെ പൊക്കി പറയുന്നു. ആ നടന്‍ അഭിനയിച്ച സിനിമയില്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരിട്ട് കണ്ട വ്യക്തിയാണ് താനും തന്റെ സഹപ്രവര്‍ത്തകരും.
ഏത് അര്‍ത്ഥത്തിലാണ് അയാള്‍ നല്ലൊരു നടനാകുന്നത്. അയാളുടെ സിനിമകള്‍ ടൈപ്പ് അല്ലേ? വെള്ള പൂശാന്‍ ചിലരുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ തുറന്നടിച്ചു.