Shine Tom Chacko: ചോദ്യമുനയിലേക്ക്, ഷൈൻ ടോം ചാക്കോ ഹാജരായി
Shine Tom Chacko: ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകുന്നത്. നടന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് പറഞ്ഞതിലും അരമണിക്കൂർ നേരത്തെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ എത്തി.
ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകുന്നത്. സ്റ്റേഷനില്‍ ഹാജരായ ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അഭിഭാഷകനൊപ്പം കാറിലാണ് ഷൈന്‍ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടന്‍ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിക്കും. 32 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്ന്,
നടന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഷൈൻ ഇന്ന് മൂന്ന് മണിക്ക് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചിരുന്നത്. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക.കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിനാണ്, ഡാൻസാഫ് ടീം എത്തിയപ്പോൾ ഇറങ്ങിയോടിയത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.