AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko Drug Case : കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസ്; ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

Shine Tom Chacko Cocaine Case : 2015ലാണ് നടനെതിരെ കൊക്കെയ്ൻ കേസ് രജിസ്റ്റർ ചെയ്യുന്നത്. നടനൊപ്പം പ്രതികളായ മോഡലുകൾ ഉൾപ്പെയുള്ള എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി

Shine Tom Chacko Drug Case : കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസ്; ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ
Shine Tom ChackoImage Credit source: Shine Tom Chacko Facebook
jenish-thomas
Jenish Thomas | Updated On: 11 Feb 2025 13:43 PM

കൊച്ചി : സിനിമ താരം ഷൈൻ ടോം ചാക്കോയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കൊക്കെയ്ൻ കേസിൽ നടനെ കുറ്റവിമുക്തനാക്കി. ഷൈൻ ടോം ചാക്കോ ഉൾപ്പെടെ കേസിലെ പ്രതികളായ എല്ലാവരെയും എറണാകുളം അഡീഷ്ണൽ സെക്ഷൻസ് കോടതി വെറുതെ വിട്ടു. കേസ് രജിസ്റ്റർ ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. 2015ലാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. നടൻ ഉൾപ്പെടെ എട്ട് പേർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലുള്ള ഫ്ളാറ്റിൽ നടന്ന റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മോഡലുകളും ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്ന അത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം കഴിഞ്ഞ് 2018ലായിരുന്നു വിചാരണ ആരംഭിച്ചത്. അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു നടന് വേണ്ടി കോടതിയിൽ ഹാജരായത്.

നടൻ ഷൈൻ പുറമെ മോഡലുമാരായ രേഷ്മ രംഗസ്വാമി, ടിൻസ് ബാബു, സ്നേഹ ബാബു, ബ്ലെസി സിൽവസ്റ്റർ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ജനുവരി 30-ാം തീയതി രാത്രി 12 മണിക്ക് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തുന്നത്.

Updating…