Shihan Hussaini: വിജയുടെ ഗുരു, കരാട്ടെ മാസ്റ്റര്‍ ഷിഹാന്‍ ഹുസൈനി അന്തരിച്ചു

Shihan Hussaini Death: കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മൃതദേഹം ബസന്റ് നഗറിലെ അദ്ദേഹത്തിന്റെ വസതിയായ ഹൈക്കമാൻഡിൽ പൊതുദർശനത്തിനായി വെയ്ക്കും.

Shihan Hussaini: വിജയുടെ ഗുരു, കരാട്ടെ മാസ്റ്റര്‍ ഷിഹാന്‍ ഹുസൈനി അന്തരിച്ചു

ഷിഹാന്‍ ഹുസൈനി

sarika-kp
Published: 

25 Mar 2025 09:12 AM

നടനും കരാട്ടെ മാസ്റ്ററുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അറുപത് വയസ്സായിരുന്നു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മൃതദേഹം ബസന്റ് നഗറിലെ അദ്ദേഹത്തിന്റെ വസതിയായ ഹൈക്കമാൻഡിൽ പൊതുദർശനത്തിനായി വെയ്ക്കും.തുടർന്ന് മധുരയിലേക്ക് അന്ത്യകർമങ്ങൾ നടക്കും.

ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരും അല്ലാത്തവരുമായവർ അവരുടെ യൂണിഫോമില്‍ എത്തി ട്രിബ്യൂട്ട് ചെയ്യുന്നത് അദ്ദേഹത്തിനുള്ള അവസാന മര്യാദയായിരിക്കും എന്നും ഫേസ്ബുക്ക് ഹാന്റില്‍ ചെയ്യുന്നവര്‍ അറിയിച്ചു. ഏത് കളര്‍ യൂനിഫോം ആണെങ്കിലും കുഴപ്പമില്ല എന്നും പറഞ്ഞിട്ടുണ്ട്.

Also Read:ജനമനസ്സറിയാൻ ‘ജനനായകൻ’ എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ

അതേസമയം നടന്‍, കരാട്ടെ മാസ്റ്റര്‍, ആര്‍ച്ചറി പരിശീലകന്‍, ശില്‍പി എന്നീ നിലകളില്‍ എല്ലാം ഏറെ ശ്രദ്ധ നേടിയ ഷിഹാന്‍ ഹുസൈനി ഏറെ നാളായി കാന്‍സറിനോട് പോരാടുകയാണ്. ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആശുപത്രി കിടക്കയില്‍ വേദന സഹിച്ച് കിടക്കുമ്പോഴും പോസിറ്റീവ് വീഡിയോ പങ്കുവച്ചിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഗിറ്റാര്‍ വായിച്ചൊക്കെ ചിയര്‍ അപ് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂട ആരാധകരുമായി പങ്കുവച്ചിരുന്നു.

നടൻ എന്നതിലുപരി ആയോധന കലയെ സ്‌നേഹിച്ച ഒരു വ്യക്തിയാണ് ഹുസൈനി. പത്ത് സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 1986 ല്‍ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് രജിനികാന്തിന്റെ വേലൈക്കാരന്‍ ഉള്‍പ്പടെ നിരവധി സിനിമകള്‍ ചെയ്തു. ബദ്രി എന്ന ചിത്രത്തില്‍ വിജയ് യുടെ കരാട്ട ട്രെയിനര്‍ ആയിട്ടാണ് ഹുസൈനി എത്തുന്നത്. യഥാര്‍ത്ഥത്തിലും ഹുസൈനി വിജയ്ക്ക് കരാട്ടെ ഗുരുവായി. വിജയ് സേതുപതിയും നയന്‍താരയും സമാന്ത റുത്ത് പ്രഭുവും ഒന്നിച്ചഭിനയിച്ച കാത്തുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഷിഹാന്‍ ഹുസൈനി അഭിനയിച്ചത്. ടെലിവിഷന്‍ ആങ്കറായും ഹുസൈനി തമിഴ് ജനങ്ങള്‍ക്ക് പരിചിതനാണ്.

Related Stories
Mammootty: ‘എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ’? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്
Asif Ali: ‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി
‘ജയൻ മാപ്പ് പറയില്ല, മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമൻ്റുകളുടെ പ്രവാഹം
L2 Empuraan Controversy: ‘സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍
L2 Empuraan Controversy: ‘മെസ്സേജ് അയച്ചത് മമ്മൂട്ടി മാത്രം, പൃഥ്വി അടുത്ത സിനിമയുടെ തിരക്കഥ വായിച്ച് കൊണ്ടിരിക്കുന്നു’; പ്രതികരിച്ച് മല്ലിക സുകുമാരൻ
Biju Sopanam: ‘എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ഗൈഡന്‍സ് ഉണ്ടായിരുന്നതുകൊണ്ടാണ് മിണ്ടാതിരുന്നത്‌, ഇപ്പോള്‍ സംസാരിക്കാന്‍ സമയമായി’
പ്രോട്ടീൻ നൽകും ഭക്ഷണങ്ങൾ
ഈ നാല് കാര്യങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ തോൽപ്പിക്കും!
ജ്യൂസിന് ഗുണങ്ങള്‍ കുറവോ?
ഇടയ്ക്ക് ബിയര്‍ കുടിക്കുന്നത് നല്ലതാണേ