5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sheela: ‘ആ സിനിമയില്‍ അഭിനയിക്കും വരെ തനിച്ചുകിടന്നിട്ടില്ല, അന്ന് മുതല്‍ അത് നിര്‍ത്തി’; ഷീല പറയുന്നു

Sheela Interview: ലോകത്ത് എത്രയോ ജീവജാലങ്ങളുണ്ട്. മനുഷ്യര്‍ക്ക് മാത്രമേ ചിരിക്കാന്‍ പറ്റൂ. അതുകൊണ്ട് ആരെ കണ്ടാലും ചിരിക്കും. ലോകത്ത് എല്ലാവര്‍ക്കും സൗന്ദര്യമുണ്ട്. എല്ലാവരിലും എന്തെങ്കിലും സൗന്ദര്യം കാണാനാകും. പാറ്റയിലും, പുഴുവിലുമൊക്കെ സൗന്ദര്യമുണ്ടെന്നും ഷീല

Sheela: ‘ആ സിനിമയില്‍ അഭിനയിക്കും വരെ തനിച്ചുകിടന്നിട്ടില്ല, അന്ന് മുതല്‍ അത് നിര്‍ത്തി’; ഷീല പറയുന്നു
ഷീല Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 25 Feb 2025 15:01 PM

കാലമേറെ കഴിഞ്ഞാലും, സിനിമ എങ്ങനെയൊക്കെ മാറിയാലും മലയാള ചലച്ചിത്രത്തിലെ നായികാ സങ്കല്‍പങ്ങളില്‍ ഷീല എന്നും മുന്‍നിരയിലായിരിക്കും. ചലച്ചിത്ര ആസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ നിരവധി കഥാപാത്രങ്ങളാണ് ഷീല അവതരിപ്പിച്ചത്. കാലഭേദമില്ലാതെ ഏത് ചലച്ചിത്രത്തിനും ഉള്‍ക്കൊള്ളാനാവുന്ന ഭാവശൈലിയാണ് അതുല്യ കലാകാരിയായ ഷീലയുടെ പ്രത്യേകത. പഴയ കാലത്തിന്റെയും, പുതിയ കാലത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷീല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്നാണ് സ്വാതന്ത്ര്യം കൂടുതല്‍ തോന്നുന്നതെന്ന് ഷീല പറഞ്ഞു.

എവിടെ വേണമെങ്കിലും തനിച്ച് പോകാം. ചന്ദ്രമുഖി എന്ന സിനിമയില്‍ അഭിനയിക്കും വരെ മുറിയില്‍ ആരെങ്കിലുമില്ലാതെ തനിച്ചുകിടന്നിട്ടില്ല. അതുവരെ ജോലിക്കാരിയോ അല്ലെങ്കില്‍ ഏതെങ്കിലും സ്ത്രീയോ മുറിയില്‍ ഉണ്ടാകണമായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് റാമോജി റാവു ഫിലിം സിറ്റിയിലായിരുനു ഷൂട്ടിംഗ്. നയന്‍താരയും, ജ്യോതികയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരൊക്കെ കൊച്ചു പെണ്‍കുട്ടികളാണ്. അവരുടെ കൂടെ ആരുമില്ല. അവര്‍ തനിച്ചാണ്. അവര്‍ക്ക് മേയ്ക്കപ്പ് ചെയ്യുന്നവരൊക്കെ വേറെ മുറിയിലാണ്. ഇവരൊക്കെ ഒറ്റയ്ക്കാണല്ലോ താമസിക്കുന്നതെന്നും, നമുക്കെന്തിനാ എപ്പോഴും കൂട്ടിന് ഒരാളെന്നും ചിന്തിച്ചു. അന്ന് മുതല്‍ അത് നിര്‍ത്തി. ഇപ്പോ എവിടെ പോയാലും തനിച്ചേ കിടക്കൂവെന്ന് ഷീല വെളിപ്പെടുത്തി.

Read Also : ‘പുഷ്പ 2 കണ്ട് വിദ്യാർത്ഥികൾ അശ്ലീലം സംസാരിക്കുന്നു’; സ്കൂളിലെ പകുതി കുട്ടികളും മോശമായെന്ന് അധ്യാപിക

ഇതും വായിക്കൂ

മീഡിയകളെയാണ് പേടി

എല്ലാ ആര്‍ട്ടിസ്റ്റിനും ഇന്ന് മീഡിയകളെയാണ് പേടി. ഡ്രസ് ചെയ്യുന്നതൊക്കെ ഓരോരുത്തരുടെയും സൗകര്യമാണ്. ‘പക്ഷേ, അവര്‍ അങ്ങനെ ചെയ്തു, ഇങ്ങനെ ഡ്രസ് ചെയ്തു’ എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവുമില്ല. അതൊക്കെ ഓരോരുത്തരുടെയും സ്വന്തം സൗകര്യമാണ്. പണ്ടൊക്കെ സ്ത്രീകളാരും സ്‌കൂട്ടറില്‍ പോകില്ലായിരുന്നു. ജോലിക്കും പോകില്ല. വീട്ടില്‍ തന്നെ ഇരിക്കും. ഇപ്പോള്‍ സ്‌കൂട്ടറില്‍ പോകണം. അപ്പോള്‍ അവര്‍ ജീന്‍സ് ധരിക്കും. ജീന്‍സ് ധരിക്കുമ്പോള്‍ അതൊരു കുറ്റമായി കാണാനാകുമോ? അത് അവര്‍ക്ക് സൗകര്യമാണ്. സാരിയും ധരിച്ച് സ്‌കൂട്ടറില്‍ പോകാന്‍ പറ്റില്ല. മാറ്റങ്ങള്‍ വരുമ്പോള്‍ ഡ്രസിലും മേയ്ക്കപ്പിലുമൊക്കെ അത് സംഭവിക്കുമെന്നും ഷീല വ്യക്തമാക്കി.

എല്ലാവര്‍ക്കും സൗന്ദര്യമുണ്ട്

ലോകത്ത് എത്രയോ ജീവജാലങ്ങളുണ്ട്. ഉറുമ്പു മുതല്‍ ആന വരെയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമേ ചിരിക്കാന്‍ പറ്റൂ. അതുകൊണ്ട് ആരെ കണ്ടാലും ചിരിക്കും. ലോകത്ത് എല്ലാവര്‍ക്കും സൗന്ദര്യമുണ്ട്. എല്ലാവരിലും എന്തെങ്കിലും സൗന്ദര്യം കാണാനാകും. അത് മൂക്കോ, വായോ, ചിരിയോ, നടക്കുന്ന രീതിയോ ആകാം. സൗന്ദര്യമില്ലാതെ ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. പാറ്റയിലും, പുഴുവിലുമൊക്കെ സൗന്ദര്യമുണ്ടെന്നും ഷീല പറഞ്ഞു.