Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’

Hello Mummy Movie: പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ ഓളവും തീർത്ത് മികച്ച പ്രതികരണങ്ങളോടെ ചിത്രം ​പ്രദർശനം തുടരുകയാണ്. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ വിഭാ​ഗത്തിൽപ്പെടുന്ന 'ഹലോ മമ്മി'ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ സാധിച്ചു .

Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ഹലോ മമ്മി
Published: 

23 Nov 2024 19:06 PM

പ്രേക്ഷകരെ പേടിപ്പിച്ച് ചിരിപ്പിക്കുന്ന സിനിമകൾ മലയാളത്തിൽ വളരെ വിരളമായി മാത്രമേ കാണുവെങ്കിലും ഇരു കൈയ്യും നീട്ടിയാണ് ഈ വിഭാ​ഗത്തിലുള്ള ചിത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അത്തരത്തിലുള്ള സിനിമകളാണ് . ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’. എന്നാൽ ഇപ്പോഴിതാ ഈ പട്ടികയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുന്നു. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹലോ മമ്മിയാണ് ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയത്. നവാഗതനായ വൈശാഖ് എലന്‍സാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാന്‍ജോ ജോസഫാണ്. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ ഓളവും തീർത്ത് മികച്ച പ്രതികരണങ്ങളോടെ ചിത്രം ​പ്രദർശനം തുടരുകയാണ്. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ വിഭാ​ഗത്തിൽപ്പെടുന്ന ‘ഹലോ മമ്മി’ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ സാധിച്ചു . ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി-ഹൊറർ എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ. കൂടെ ഫാന്റസി ഘടകം കൂടിയായപ്പോൾ കുടുംബ പ്രേക്ഷകരും ഡബിൾ ഹാപ്പി.

Also Read-Hello Mummy: പേടിക്കാനൊന്നുമില്ലേ? ഹലോ മമ്മിയ്ക്ക് മികച്ച പ്രതികരണം

ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ഹലോ മമ്മിയുടെ ട്രെയ്ലര്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രേക്ഷക പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തീയറ്ററിൽ എത്തിയ ചിത്രം വലിയ പ്രേക്ഷക പ്രീതിയാണ് ആദ്യ ദിവസം തന്നെ നേടിയത്. ആ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ല എന്ന് തന്നെയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണവും സൂചിപ്പിക്കുന്നത്. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമ ആയതിനാൽ ബോണിയെ പിന്തുടരുന്ന ആത്മാവിനെയും ആ ആത്മാവിനാൽ ബോണി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിത്രത്തിലുടനീളം കാണാം. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. ശേഷം വീട്ടുകാരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാവുന്നു. വിവാഹ ശേഷം സ്റ്റെഫിയോടൊപ്പം ബോണിയുടെ ജീവിതത്തിലേക്ക് മറ്റൊരാൾകൂടെ കടന്നുവരുന്നു. അവിടെ നിന്നാണ് ചിരിയുടെ ചരടുവലിച്ച് രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്. ഛായാ​ഗ്രഹണവും ചിത്രസംയോജനവും കൃത്യമായ് നിർവഹിച്ചിട്ടുണ്ട്. വിഎഫ്എക്സും ആർട്ടും ഇഴചേർന്നു കിടക്കുന്നതിനാൽ വേറിട്ട ദൃശ്യാവിഷ്ക്കാരം അനുഭവപ്പെടുന്നുണ്ട്. കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിച്ചതോടെ അഭിനേതാക്കളും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ജേക്സ് ബിജോയിയുടെ സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. ‘വരത്തൻ’ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കംബ്ലീറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related Stories
Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി
V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു
Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Actor Bala: ‘കോകിലയ്ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു; വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി; പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല’; ബാല
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ