Shalu Menon-Kavya Madhavan: കാവ്യയുമായാണ് കോണ്‍ടാക്ട് ഉള്ളത്, ഞങ്ങള്‍ എപ്പോഴും വിളിക്കാറുണ്ട്: ശാലു മേനോന്‍
Shalu Menon About Friendship with Kavya Madhavan: തന്റെ അമ്മയുടെയും അമ്മൂമ്മയുടെയും പിന്തുണയാണ് മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് ശാലു മേനോന്‍ പലതവണ പറഞ്ഞിട്ടുണ്ട്. കലാകാരനെയോ കാലാകാരിയെയോ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ സമയദോഷം കാരണം ഓരോന്ന് അനുഭവിക്കേണ്ടതായി വരുമെന്നാണ് ശാലു മേനോന്‍ പറയുന്നത്.

സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ശാലു മേനോന്‍. സിനിമകള്‍ മാത്രമല്ല താരത്തെ പ്രശസ്തിയിലേക്ക് എത്തിച്ചത്. നൃത്തത്തില്‍ കഴിവ് തെളിയിച്ചതും ശാലുവിന് കരുത്തേകി. സിനിമാ അഭിനയത്തിന് പുറമെ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
എന്നാല്‍ ഏറെ വിവാദങ്ങളിലേക്കും ശാലു മേനോന്‍ വന്നെത്തിയിരുന്നു. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശാലു വിവാദങ്ങളിലേക്കെത്തുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ആരോപണങ്ങളെയെല്ലാം അതിജീവിച്ച് സ്വസ്ഥമായ ജീവിതം നയിക്കുകയാണിപ്പോള്‍ താരം.
തന്റെ അമ്മയുടെയും അമ്മൂമ്മയുടെയും പിന്തുണയാണ് മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് ശാലു മേനോന്‍ പലതവണ പറഞ്ഞിട്ടുണ്ട്. കലാകാരനെയോ കാലാകാരിയെയോ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ സമയദോഷം കാരണം ഓരോന്ന് അനുഭവിക്കേണ്ടതായി വരുമെന്നാണ് ശാലു മേനോന്‍ പറയുന്നത്. ഓണ്‍ലുക്കേഴ്‌സ് മീഡിയയോടാണ് പ്രതികരണം.




തനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രശ്‌നം വരുമ്പോള്‍ യഥാര്‍ഥ സ്‌നേഹമുള്ളവര്‍ മാത്രമേ കൂടെ നില്‍ക്കുകയുള്ളൂ. പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ പലരും തന്നെ ഒഴിവാക്കി. ഇപ്പോഴും പല സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കലുകള്‍ നേരിടുന്നുണ്ടെന്ന് ശാലു പറയുന്നു.
എല്ലാം കഴിഞ്ഞിട്ട് പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി. എന്നാല്‍ ചിലര്‍ ഇപ്പോഴും അതെല്ലാം ഓര്‍ത്ത് വെച്ചിരിക്കുകയാണ്. ഒഴിവാക്കുന്നതിനെ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് താന്‍. തന്റെ അമ്മയുടെ കുടുംബത്തില്‍ നിന്ന് അത് നന്നായി അറിഞ്ഞു. തന്റെ മാതാപിതാക്കളും പഠിപ്പിക്കുന്ന കുട്ടികളും അമ്മയുടെ സഹോദരനുമാണ് സപ്പോര്‍ട്ട് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം താന്‍ പരിപാടികള്‍ ചെയ്തിരുന്നു. അമ്പലത്തില്‍ വെച്ചായിരുന്നു അത്. അവിടേക്ക് പോകുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം എന്താകും എന്ന ചിന്ത മനസിലുണ്ടായിരുന്നു. അന്ന് നാല്‍പതോളം വേദികളില്‍ പരിപാടി ചെയ്തു. ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടായില്ല.
ഇപ്പോള്‍ കുറച്ചുനാളുകളായി കോണ്‍ടാക്ട് ഉള്ളത് കാവ്യ മാധവനുമായാണ്. അവരുമായി വളരെ നല്ല ബന്ധമാണ്. മാക്‌സിമം തങ്ങള്‍ വിളിക്കാറുണ്ട്. ഇടയ്ക്കിടെ മെസേജ് അയക്കാറുമുണ്ട്. ഫീല്‍ഡില്‍ ഉള്ളവരുമായി കണക്ഷന്‍ കുറവാണ്. എന്നാലും കാവ്യയുമായി കുറച്ചുകാലമായി സൗഹൃമുണ്ടെന്നും ശാലു മേനോന്‍ പറഞ്ഞു.