Sharukh Khan Viral Video: വയോധികനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ, വിമർശനങ്ങളുമായി നെറ്റിസൺസ്
Shah Rukh Khan-Old Man Viral Video: ശനിയാഴ്ച നടന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. താരത്തിനെതിരെ വിമർശനവുമായി നിരവധി നെറ്റിസൺസ് ആണ് രംഗത്ത് വന്നത്.
77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖ് ഖാന് ‘കരിയർ ലെപ്പേർഡ്’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ഈ അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണവും ഷാരൂഖ് സ്വന്തമാക്കി. പരിപാടിയിൽ ചുവന്ന പരവതാനിയിൽ നിൽക്കുന്ന താരത്തിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എന്നാൽ, ഷാരൂഖ് ഖാൻ റെഡ് കാർപെറ്റിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നതിനിടെ, ഒരു വയോധികനെ ‘തള്ളിയെന്ന്’ ആരോപിക്കുന്ന ഒരു വീഡിയോ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാരൂഖ് അദ്ദേഹത്തിന് സമീപം നിൽക്കുന്ന ഒരാളുടെ അടുത്തേക്ക് നടന്ന് നീങ്ങുന്നതും, അദ്ദേഹത്തെ ‘തള്ളുന്നതായും’ തോന്നുന്ന രീതിയിലാണ് പ്രചരിക്കുന്ന വീഡിയോ.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ ഫ്രെയിമിൽ വന്ന തന്റെ സുഹൃത്തായ വ്യക്തിയെ തമാശ രൂപേണ തള്ളുന്നതാണ് യഥാർത്ഥ സംഭവം. എങ്കിലും, എക്സ് ഉപയോക്താക്കളിൽ ചിലർ ഷാരൂഖിന്റെ ഈ പ്രവർത്തി അപകീർത്തിപ്പെടുത്തുകയായിരുന്നു. ഷാരൂഖ് ഖാനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് മിക്ക കമ്മന്റുകളും.
. #ShahRukhKhan he pushed that old man!!! Shame on you @iamsrk pic.twitter.com/eA1g3G66xb
— Azzmin✨ SIKANDAR🗿 (@being_azmin) August 10, 2024
എന്നാൽ, ഇതേ വയോധികനൊപ്പം ഷാരൂഖ് നടന്നു വരുന്ന വീഡിയോകൾ പങ്കുവെച്ച് താരത്തിന്റെ ആരാധകർ രംഗത്തെത്തി. തെറ്റായ രീതിയിലാണ് വീഡിയോ പ്രചരിക്കുന്നതെന്നും, ഷാരൂഖ് തള്ളിയത് മോശമായ ഉദ്ദേശത്തോടെ ആയിരിക്കില്ല എന്നുമാണ് ആരാധകരുടെ അവകാശവാദം.
Exclusive: Shah Rukh Khan with the same guy whom he “PushED” .
When you are pure at heart , nothing can harm you.
#ShahRukhKhan pic.twitter.com/uIDeGXpmUD— ℣ (@Vamp_Combatant) August 10, 2024
ഫെസ്റ്റിവലിൽ കറുത്ത ബ്ലേസറും പാന്റ്സും ധരിച്ചെത്തിയ ഷാരൂഖിന്റെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. എന്നിരുന്നാലും, പ്രധാന ആകർഷണം ഷാരൂഖ് ഖാൻ നൽകിയ പ്രസംഗമായിരുന്നു. അഭിനേതാവെന്ന നിലയിൽ സ്വയം വെല്ലുവിളിക്കുന്നത് തുടരുമെന്ന് ഷാരൂഖ് പ്രസംഗത്തിൽ പറഞ്ഞു.
READ MORE: അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു; ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ 2025ൽ
ഷാരൂഖ് ഖാൻ മകൾ സുഹാന ഖാനും അഭിഷേക് ബച്ചനുമൊപ്പം എത്തുന്ന ‘കിംഗ്’ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ റിലീസ് 2025 ൽ ആണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ലയൺ’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖ് തന്നെയാണ്. ചിത്രം 2026ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.