5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Director Shafi : സ്രാങ്കിനെയും, ദശമൂലം ദാമുവിനെയും സൃഷ്ടിച്ചത് വെറുതെയല്ല; വീണ്ടും വീണ്ടും തമാശപ്പടങ്ങള്‍ എടുത്തത് ആ കാരണത്താല്‍: ഷാഫി മനസ് തുറന്നപ്പോള്‍

Malayalam Director Shafi Passed Away : തമാശപ്പടമാണെങ്കിലും, കല്യാണരാമനിലുള്ളത് ഒരു ലവ് സ്‌റ്റോറിയാണ്. ചോക്ലേറ്റിലും ലവ് സ്‌റ്റോറിയാണ്. 'കരുത്തും കോമഡിയും' ചില പടങ്ങള്‍ക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട ഫ്‌ളേവറാണെന്നും അദ്ദേഹം. തൊമ്മനും മക്കളും, മായാവി, വെനീസിലെ വ്യാപാരി തുടങ്ങിയവ ആ ജോണറില്‍ ചെയ്ത സിനിമകളാണെന്നും ഷാഫി

Director Shafi : സ്രാങ്കിനെയും, ദശമൂലം ദാമുവിനെയും സൃഷ്ടിച്ചത് വെറുതെയല്ല; വീണ്ടും വീണ്ടും തമാശപ്പടങ്ങള്‍ എടുത്തത് ആ കാരണത്താല്‍: ഷാഫി മനസ് തുറന്നപ്പോള്‍
ഷാഫി Image Credit source: Facebook
jayadevan-am
Jayadevan AM | Updated On: 26 Jan 2025 21:15 PM

ലയാള സിനിമയില്‍ തിയേറ്റര്‍ ഹിറ്റുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും, പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്തകാലത്തായി റിലീസാകുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. കോമഡി പടങ്ങള്‍ ഇഷ്ടപ്പെടുന്ന ചലച്ചിത്രപ്രേമികള്‍ അതില്‍ നിരാശരുമാണ്. എവര്‍ഗ്രീന്‍ കോമഡി ചിത്രങ്ങള്‍ ടിവിയിലും, ഒടിടി പ്ലാറ്റ്‌ഫോമിലും കണ്ടാണ് ഇത്തരം പ്രേക്ഷകര്‍ തൃപ്തിയടയുന്നത്. മലയാളികള്‍ക്ക് ചിരിയുടെ പൂരം സമ്മാനിച്ച പ്രതിഭാധനരായ സംവിധായകര്‍ വിടവാങ്ങുന്നതും പ്രേക്ഷകരെ സങ്കടക്കടലിലാഴ്ത്തുന്നു. ആ പട്ടികയില്‍ ഒടുവിലത്തേതാണ് സംവിധായകന്‍ ഷാഫി. തൊട്ടതെല്ലാം പൊന്നാക്കിയ, തിയേറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ച സംവിധായകന്‍ 56-ാം വയസിലാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. മരണം അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയില്ലായിരുന്നെങ്കില്‍, ചിരിയുടെ വര്‍ണവിസ്മയം തീര്‍ക്കുന്ന ചിത്രങ്ങള്‍ ഇനിയും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ സൃഷ്ടിക്കപ്പെട്ടേനെയെന്ന് സിനിമാ ആരാധകര്‍ പറയുന്നു.

എന്തുകൊണ്ടാണ് കൂടുതലായും തമാശചിത്രങ്ങള്‍ എടുക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ സിനിമയുടെയും ജോണര്‍ ഹ്യൂമറാണെന്നും, തമാശപ്പടങ്ങള്‍ മതി എന്ന രീതിയിലാണ് പ്രൊഡ്യൂസര്‍മാര്‍ സമീപിക്കുന്നതെന്നും, അതുകൊണ്ടാണ് അത്തരം സിനിമകളിലേക്ക് വീണ്ടും വീണ്ടും പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരിക്കല്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തമാശപ്പടമാണെങ്കിലും, കല്യാണരാമനിലുള്ളത് ഒരു ലവ് സ്‌റ്റോറിയാണ്. ചോക്ലേറ്റിലും ലവ് സ്‌റ്റോറിയാണുള്ളത്. ‘കരുത്തും കോമഡിയും’ ചില പടങ്ങള്‍ക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട ഫ്‌ളേവറാണെന്നും അദ്ദേഹം പറഞ്ഞു. തൊമ്മനും മക്കളും, മായാവി, വെനീസിലെ വ്യാപാരി തുടങ്ങിയവ ആ ജോണറില്‍ ചെയ്ത സിനിമകളാണെന്നും ഷാഫി വ്യക്തമാക്കി.

ഇത്തരം സിനിമകളില്‍ പവര്‍ഫുളായ ഹീറോയുണ്ടാകും. അതുപോലെ അവരോട് കട്ടയ്ക്ക് നില്‍ക്കുന്ന കൊമേഡിയന്‍മാരും ഉണ്ടാകും. അത്തരം സിനിമകളില്‍ കോമഡിക്കായി സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സ്രാങ്കും, ദശമൂലം ദാമുവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പുലിവാല്‍ കല്യാണത്തിലെ മണവാളനും പ്രശസ്തമായ കഥാപാത്രമാണ്. ഈ സിനിമകളൊക്കെ വന്നിട്ട് പതിനഞ്ചും, 16 വര്‍ഷങ്ങളായി. പക്ഷേ, ഇപ്പോഴും ട്രോളുകളിലൂടെ ഇത് സജീവമായി ഈ കഥാപാത്രങ്ങള്‍ നില്‍ക്കുന്നു. അതില്‍ സന്തോഷമുണ്ടെന്നും ഷാഫി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read Also : മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു

കബറടക്കം അല്‍പസമയത്തിനുള്ളില്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഷാഫിയുടെ കബറടക്കം അല്‍പസമയത്തിനുള്ളില്‍ നടക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം. കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര് എത്തി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രി 12.25 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ 16നാണ് അദ്ദേഹം ചികിത്സ തേടിയത്. മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനത്തെ ചിത്രം.