Shaan Rahman: ഷാൻ റഹ്മാനും ഭാര്യയും ചേർന്ന് ലക്ഷങ്ങൾ തട്ടി, പരാതിയിൽ കേസ്
ഏത് പട്ടിക്ക് അറോറയെ പറ്റി അറിയാം, നിജു നിന്നെ ഞാൻ വെറുതേ വിടില്ല, നിന്നെക്കൊണ്ട് പറ്റുന്ന പോലെ വാങ്ങിച്ചോ എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു എന്നും എന്നാൽ മറ്റൊരു പരിപാടിയിൽ നിന്നും പൈസ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഷാൻ

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യയും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസിൽ പരാതി. മുൻകൂർ ജാമ്യത്തിനായി ഷാൻ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ സംഘത്തിൻ്റെ മുൻപിൽ ഹാജരാകാനുമായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇതുവരെയും ഷാൻ ഹാജരായിട്ടില്ല. ഷാൻ റഹ്മാൻ്റെ ഏറ്റേണൽ മ്യൂസിക് പ്രൊഡക്ഷൻസ് കൊച്ചിയിൽ നടത്തിയ ഉയിരെ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും ഉടലെടുത്തത്. കൊച്ചിയിലെ ഇവൻ്റെ മാനേജ്മെൻ്റ് കമ്പനിയായ അറോറക്കായിരുന്നു പരിപാടിയുടെ നടത്തിപ്പ്.
പ്രൊഡക്ഷൻ, താമസം, ഭക്ഷണം, പാർക്കിംഗ് ഫീ എന്നിവയടക്കം പൈസ മുടക്കിയത് അറോറയാണ്. എന്നാൽ ഒരു രൂപ പോലും തിരികെ നൽകിയിട്ടില്ലെന്നാണ് പരാതി. നിജുരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് അറോറ. പൈസ ചോദിച്ച നിജുവിന് ഷാൻ റഹ്മാൻ അയച്ച ശബ്ദ സന്ദേശവും പരാതിക്കാരൻ പുറത്ത് വിട്ടിട്ടുണ്ട്.
ഏത് പട്ടിക്ക് അറോറയെ പറ്റി അറിയാം, നിജു നിന്നെ ഞാൻ വെറുതേ വിടില്ല, നിന്നെക്കൊണ്ട് പറ്റുന്ന പോലെ വാങ്ങിച്ചോ എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു എന്നും എന്നാൽ മറ്റൊരു പരിപാടിയിൽ നിന്നും പൈസ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഷാൻ പറയുന്നുണ്ട്.ഇനി നിൻ്റെ മുഖം പോലും കാണേണ്ടെന്നും ശബ്ദ സന്ദേശത്തിലുണ്ട്. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും, ഗതാഗത തടസ്സമുണ്ടാക്കിയതിനും പോലിസിൽ ഷാൻ റഹ്മാനെതിരെ കേസുണ്ട്.