Hema Committee Report: ‘ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ല’; ആരോപണം നിഷേധിച്ച് രഞ്ജിത്ത്

Allegation Against Ranjith: രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാൻ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം നേരത്തെ പറഞ്ഞത്.

Hema Committee Report: ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ല; ആരോപണം നിഷേധിച്ച് രഞ്ജിത്ത്

Director Ranjith

Updated On: 

24 Aug 2024 09:15 AM

കൊച്ചി: മോശമായി പെരുമാറിയെന്ന ബം​ഗാളി നടിയുടെ (bengali actress) ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് (Ranjith). നടിയോടു താൻ മോശമായി പെരുമാറിയിട്ടില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. എന്നാൽ പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിനു നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. ഒരു സ്വകാര്യ ചാനലിനോടാണ് രഞ്ജിത്തിന്റെ പ്രതികരണം. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്.

സംവിധായകൻ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്നും നടി ആരോപിച്ചു. ”അകലെ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തൻ്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് ആദ്യം കരുതിയത്.

ALSO READ: ‘എന്റെ മുടിയിൽ തഴുകി, കഴുത്തുവരെ സ്പർശനമെത്തി’ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി

അവിടെ വച്ച് അയാളെന്റെ വളകളിൽ സ്പർശിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകമാകാമെന്ന് ഞാൻ കരുതി. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതർക്കിടയിൽ ഞാൻ നേരിട്ട ആ അനുഭവം എന്നെ ഭയപ്പെടുത്തി. ആ സിനിമയിലേക്ക് വിളിച്ചയാളോട് ഞാൻ എല്ലാം പറഞ്ഞു. റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. പിറ്റേ ദിവസം അതിരാവിലെ സ്വന്തം ചെലവിൽ ഞാൻ നാട്ടിലേക്ക് മടങ്ങി.”- നടി പറഞ്ഞു.

അതേസമയം, സംവിധായകൻ മോശമായി പെരുമാറിയത് പരാതിപ്പെട്ടതോടെ മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ജോഷി ജോസഫ് എന്ന ഡോക്യുമെന്ററി സംവിധായനെ താൻ ഇക്കാര്യങ്ങൾ അറിയിച്ചതായും സ്വകാര്യ ചാനലിനോട് യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടി പറഞ്ഞത് സത്യമാണെന്ന് ജോഷി ജോസഫ് വ്യക്തമാക്കി. രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാൻ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം നേരത്തെ പറഞ്ഞത്.

അതിനിടെ നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ആരോപണ വിധേയർ പിണറായി സർക്കാരിൻറെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും, മന്ത്രിയും എം എൽ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചുവച്ചതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Related Stories
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?