Shaji Pulpally: വീഡിയോ കോളിൽ വരുമോ ; മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം

Make Up Artist Mee Too: സംഭവം ഫെഫ്കയിൽ (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) റിപ്പോർട്ട് ചെയ്തതോടെ തനിക്ക് ഭീഷണികൾ വരുന്നതായും ഇവർ പറയുന്നു.

Shaji Pulpally: വീഡിയോ കോളിൽ വരുമോ ; മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം

Representational Image

arun-nair
Published: 

30 Aug 2024 12:26 PM

തൃശൂർ: മലയാള സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം. തൃശ്ശൂർ സ്വദേശിനിയായ വനിതാ മേക്കപ്പ് ആർട്ടിസ്റ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. സിനിമ സെറ്റുകളിൽ വെച്ച് മോശമായി പെരുമാറിയെന്നും, സ്ഥിരമാണെന്നും യുവതി ആരോപിക്കുന്നു. സംഭവം ഫെഫ്കയിൽ (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) റിപ്പോർട്ട് ചെയ്തതോടെ തനിക്ക് ഭീഷണികൾ വരുന്നതായും ഇവർ പറയുന്നു.

വെളിപ്പെടുത്തലുകളുടെ തുടർക്കഥയാണ് സിനിമാ മേഖലയിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നിരവധി പേരാണ് പ്രമുഖ നടൻമാർക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങൾ എന്നിവരടക്കം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ജയസൂര്യ, മുകേഷ്, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും വിവിധ ചലച്ചിത്ര പ്രവർത്തകരും ഈ ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പലർക്കുമെതിരെ ജാമ്യമില്ലാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 19-ന് പുറത്തു വന്ന റിപ്പോർട്ടിന് പിന്നാലെ വലിയ മാറ്റങ്ങളാണ് സിനിമ മേഖലയിലുണ്ടായത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണ സമിതി അടക്കം പിരിച്ചു വിട്ടിരുന്നു.
.

Related Stories
Aparna Balamurali: ’22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്’: അപര്‍ണ ബാലമുരളി
Empuraan Release: ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി? മാർച്ച് 27ന് ‘എമ്പുരാൻ’ തീയറ്ററിൽ എത്തില്ല?
Elizabeth: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്
Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു
L2: Empuraan: ‘നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക’; എമ്പുരാൻ പോസ്റ്റർ വൈറൽ
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?