5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Varada-Jishin: ‘എന്തൊക്കെ കാണണം? കേൾക്കണം? എന്തായാലും കൊള്ളാം’; വരദയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?

Serial Actors Jishin Mohan Varada Divorce: ജിഷിൻ പറഞ്ഞ കാര്യങ്ങളോടുള്ള പരോക്ഷ മറുപടി എന്ന തരത്തിൽ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് വരദ.

Varada-Jishin: ‘എന്തൊക്കെ കാണണം? കേൾക്കണം? എന്തായാലും കൊള്ളാം’; വരദയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?
വരദ, ജിഷിനും അമേയയും (Image Credits: Varada Instagram, Jishin Instagram)
nandha-das
Nandha Das | Updated On: 04 Dec 2024 17:30 PM

സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്ന വിഷയങ്ങളാണ്. ഏതാനും വർഷങ്ങളായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഇവർ ഇക്കഴിഞ്ഞ ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായ വിവരം പുറത്തുവിട്ടത്. അതിനു പിന്നാലെയാണ്, ജിഷിനെയും നടി അമേയ നായരെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വന്നു തുടങ്ങിയത്. ഇതോടെ, അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെ പറ്റിയും അമേയയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ജിഷിൻ പ്രതികരിച്ചിരുന്നു. ഈ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇതിനു പിന്നാലെ, ജിഷിൻ പറഞ്ഞ കാര്യങ്ങളോടുള്ള പരോക്ഷ മറുപടിയെന്നോണം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് വരദ. ചൊവ്വാഴ്ചയാണ് ജിഷിന്റെ അഭിമുഖം യൂട്യൂബിൽ വന്നത്. അതിന് തൊട്ട് പിന്നാലെ വരദയുടെ മറുപടിയും എത്തി. “എന്തൊക്കെ കാണണം? എന്തൊക്കെ കേൾക്കണം? എന്തായാലും കൊള്ളാം!!” എന്നായിരുന്നു വരദ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചത്.

Varada

വരദയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി (Image Credits: Varada Instagram)

അഭിമുഖത്തിൽ ജിഷിൻ വരദയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അഭിമുഖം വൈറലായതോടെ വരദയെ തന്നെയാണ് ഉദ്ദേശിച്ചതെന്ന തരത്തിലുള്ള കമന്റുകൾ വന്നു തുടങ്ങി. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയെങ്കിലും, ജിഷിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള കമന്റുകൾ വർധിച്ചതോടെയാണ് ഇതിനുള്ള മറുപടിയെന്ന തരത്തിൽ വരദ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത് എന്നാണ് സൂചന.

മൂന്ന് വർഷം മുൻപ് തന്നെ തങ്ങൾ വിവാഹമോചിതരായെന്ന വിവരം ജിഷിൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവാഹമോചനം നടന്നു കഴിഞ്ഞ് ആദ്യ നാളുകളിൽ ഒന്നും ഇരുവരും പസര്സപരം കുറ്റപ്പെടുത്തുകയോ, ഇക്കാര്യത്തിൽ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. വിവാഹമോചനത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോഴും ഇരുവരും മൗനം വെടിഞ്ഞിരുന്നില്ല. ഒടുവിൽ ജനുവരിയിൽ ആണ് ഇക്കാര്യം ഇരുവരും വെളുപ്പെടിയത്. ഇതിനു ശേഷമാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരുകൾ ചേർത്ത് ഗോസിപ്പുകൾ വന്ന് തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയവും ഇത് തന്നെ ആയിരുന്നു. ഇവർ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീലുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതോടെ, ഇവരുടെ സൗഹൃദം പലരും പലതരത്തിൽ വ്യാഖാനിക്കുന്നുണ്ട്.

ജിഷിൻ അഭിമുഖത്തിൽ, വിവാഹമോചനത്തിന് ശേഷം താൻ ഡിപ്രഷനിലേക്ക് പോയി ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ” ഡിവോഴ്സിന് ശേഷമുള്ള രണ്ടു വർഷക്കാലം ഞാൻ കടുത്ത ഡിപ്രഷനിൽ ആയിരുന്നു. പുറത്തുപോലും ഇറങ്ങാതെ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്. പുറത്തിറങ്ങാൻ പറ്റുന്നില്ലായിരുന്നു. കള്ളിക്കുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാൻ പോയി. സിന്തറ്റിക് ഡ്രഗ്സും ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപെട്ടതിന് ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിർത്തിയത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് സംഭവിച്ചു പോകുന്നത് ഇതാണ്” ജിഷിൻ പറഞ്ഞു.

“ഞങ്ങളുടെ ബന്ധത്തെ കുറിച്ച് പ്രമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. അതിന് മുകളിലേക്ക് ഒരു സ്നേഹബന്ധമുണ്ട്, പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള ഒരു കരുത്തുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ ആകില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരിട്ടും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് പറയരുത്. കമന്റിടുന്ന പലർക്കും ചൊറിച്ചിലാണ്” അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ജിഷിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

 

Latest News