Secret Agent Marco Review : മുഖത്ത് സോസും തേച്ച് മാർക്കോയുടെ റിവ്യു പറഞ്ഞു; ദേ സീക്രട്ട് ഏജൻ്റ് എയറിൽ കയറി

Secret Agent On Unni Mukundan Marco Movie Review : ഉണ്ണി മുകുന്ദനുമായിട്ടുള്ള വ്യക്തി വൈരാഗ്യമാണ് സിനിമയുടെ റിവ്യൂവിലൂടെ സീക്രട്ട് ഏജൻ്റ് പറയാൻ ശ്രമിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ മറ്റുള്ളവർ പ്രതികരിക്കുന്നത്.

Secret Agent Marco Review : മുഖത്ത് സോസും തേച്ച് മാർക്കോയുടെ റിവ്യു പറഞ്ഞു; ദേ സീക്രട്ട് ഏജൻ്റ് എയറിൽ കയറി

മാർക്കോ സിനിമ പോസ്റ്റർ, സീക്രട്ട് ഏജൻ്റ്

Updated On: 

23 Dec 2024 22:33 PM

ക്രിസ്മസ് റിലീസായി എത്തി തിയറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ. മാരക വൈലൻസ് രംഗങ്ങൾ കോർത്തിണക്കി ചിട്ടപ്പെടുത്തിയ ചിത്രമെന്ന് പ്രത്യേകതയാണ് മാർക്കോ കാണാൻ ഭൂരിഭാഗം പേരെയും തിയേറ്ററുകളിലേക്കെത്തിക്കുന്നത്. മിക്ക റിവ്യൂവർമാരും സിനിമയെ പുകഴ്ത്തി തന്നെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ അതിനിടെ മാർക്കോ റിവ്യൂ (Marco Movie Review) നൽകി എയറിൽ കയറിയവരും ഉണ്ട് ഈ കൂട്ടത്തിൽ. മറ്റാരുമല്ല സീക്രട്ട് ഏജൻ്റ് (Secret Agent) എന്ന യുട്യൂബർ സായി കൃഷ്ണ.

സീക്രട്ട് ഏജൻ്റിൻ്റെ മാർക്കോ റിവ്യൂ

സിനിമ രക്തരൂക്ഷിതമാണെന്ന് അറിയിച്ചുകൊണ്ട് വീഡിയോയുടെ തുടക്കത്തിൽ മുഖത്ത് സോസെല്ലാം തേച്ചുവെച്ചാണ് സായി കൃഷ്ണ റിവ്യൂ പറഞ്ഞത്. കൂടാതെ സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പും യുട്യൂബർ തൻ്റെ റിവ്യൂവിൽ പരാമർശിക്കുന്നുണ്ട്. സിനിമയിലെ തനിക്ക് ഇഷ്ടപ്പെടാതിരുന്ന ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയതാണ് സായിയെ എയറിലേക്ക് വിടാൻ കാരണമായത്.

ഇതോടെ സീക്രട്ട് ഏജൻ്റെ നെഗറ്റീവ് റിവ്യൂ ആണ് പറഞ്ഞത് എന്ന ഒരു മാനം അവിടെ ഉണ്ടായി. പിന്നാലെ സായി കൃഷ്ണ റിവ്യൂവിലൂടെ വ്യക്തി വൈരാഗ്യമാണ് തീർത്തതെന്നാണ് ഭൂരിഭാഗം പേരും യുട്യൂബറുടെ വീഡിയോയ്ക്ക് താഴെ കമൻ്റായി രേഖപ്പെടുത്തി. യുട്യൂബർക്ക് നടനോട് അസൂയയാണെന്നും നിരവധി പേർ അഭിപ്രായപ്പെടുകയും ചെയ്തു. ശേഷം നിരവധി ട്രോളുകളും ഇതിനോടകം എത്തി.

ALSO READ : Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ

സീക്രട്ട് ഏജൻ്റിൻ്റെ മാർക്കോ റിവ്യൂ

എയറിൽ പോകാൻ കാരണം ഒരു ഫ്ലാഷ്ബാക്കാണ്

കഴിഞ്ഞ വർഷം സീക്രട്ട് ഏജൻ്റും ഉണ്ണി മുകുന്ദനും തമ്മിൽ ഒന്ന് കൊമ്പു കോർത്തിരുന്നു. ചലച്ചിത്ര താരത്തിന്‍റെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജൻ്റെന്ന സായി കൃഷ്ണയും ഉണ്ണി മുകുന്ദനും തമ്മിലുള്ള ഒരു ഫോൺ കോൾ വിവാദത്തിലായിരുന്നു. മാളികപ്പുറത്തിൻ്റെ പ്രൊമോഷൻ സംബന്ധിച്ച് ചില വിമർശനങ്ങൾ സീക്രട്ട് ഏജൻ്റ് തൻ്റെ യുട്യൂബിലൂടെ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഉണ്ണി മുകുന്ദൻ യുട്യൂബറെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നു.

സായി കൃഷ്ണ മാർക്കോയുടെ നെഗറ്റീവ് റിവ്യൂ പറഞ്ഞതോടെ പലരും ഈ സംഭവവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്. നടൻ യുട്യൂബറെ അസഭ്യം പറഞ്ഞും സംഭവുമായി ബന്ധപ്പെടുത്തി പലരും വീഡിയോയ്ക്ക് താഴെ കമൻ്റായി രേഖപ്പെടുത്തിയത്. അതുകൊണ്ടാണ് നടൻ്റെ പ്രകടനത്തെ ഒരിക്കലും പേരെടുത്ത് സായി കൃഷ്ണ പറയാതിരുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടത്.

എല്ലാം പിആറാണ്

അതേസമയം ഈ വിവാദത്തിന് പിന്നിൽ എല്ലാം പിആറിൻ്റെ ഗെയിമാണെന്നാണ് സീക്രട്ട് ഏജൻ്റ് ഇതിന് ശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. താൻ സിനിമയുടെ നല്ല വശങ്ങൾ പറഞ്ഞതൊന്നും ആരും പ്രചരിപ്പിക്കുന്ന വീഡിയോയിൽ പറഞ്ഞില്ല. എന്നാൽ നെഗറ്റീവ് വശങ്ങൾ പറഞ്ഞതാണ് ചിലർ ആഘോഷിക്കുന്നതെന്ന് സായി കൃഷ്ണ തൻ്റെ വീഡിയോയിൽ പറഞ്ഞു.

സീക്രട്ട് ഏജൻ്റ് പങ്കുവെച്ച രണ്ടാമത്തെ വീഡിയോ

Related Stories
Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; നടൻ അല്ലു അർജുനെ പോലീസ് ചോദ്യം ചെയ്യും; നാളെ ഹാജരാകണം
IDENTITY Trailer : കിടിലന്‍ സസ്‌പെന്‍സ് പാക്കേജ്; ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലറിന് കയ്യടിച്ച് ആരാധകര്‍; ഇനി റിലീസിനായുള്ള കാത്തിരിപ്പ്‌
Bollywood Actress Business: അഭിനയം മാത്രമല്ല, ഭക്ഷണം വിളമ്പിയും, കോടികൾ നേടുന്ന നടിമാർ
Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി നിർമാതാക്കൾ
Shyam Benegal: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ