ആദ്യം കഥ കേട്ടത് ആ മൂന്ന് പേർ; കറുത്ത അംബാസഡറിൽ ഷണ്‍മുഖനോടൊപ്പമുള്ള യാത്രയാണിത്’; ‘തുടരും’ തിരക്കഥാകൃത്ത്
Scriptwriter KR Sunil About Thudarum Movie: രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നീ മൂന്ന് പേരോടാണ് സിനിമയുടെ ആദ്യ കഥ പറഞ്ഞതെന്നാണ് സുനിൽ പറയുന്നത്. പിന്നീടാണ് തരുൺ മൂർത്തി ചിത്രത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ അടുത്ത സൂപ്പർഹിറ്റ് സിനിമയുടെ പട്ടികയിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം തീയറ്ററുകളിൽ ഓളം തീർത്ത് മുന്നേറുകയാണ്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങളടക്കം രംഗത്ത് എത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ‘തുടരും’ സിനിമ ഉണ്ടായതിനെ കുറിച്ച് തിരക്കഥാകൃത്തായ കെ.ആർ. സുനിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നീ മൂന്ന് പേരോടാണ് സിനിമയുടെ ആദ്യ കഥ പറഞ്ഞതെന്നാണ് സുനിൽ പറയുന്നത്. പിന്നീടാണ് തരുൺ മൂർത്തി ചിത്രത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഈ കഥയിലേക്ക് എത്തുന്നതെന്നാണ് സുനിൽ പറയുന്നത്. കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖമാണ് കഥയിലേക്കുള്ള തുടക്കം, പിന്നീട് ഇവിടെ നിന്ന് അയാളൊരു കഥയായി മാറുകയായിരുന്നു. ഒഴിവുനേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞുവെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. പിന്നീട് ഇത് നിർമാതാവ് രഞ്ജിത്തിലേക്ക് എത്തുകയായിരുന്നുവെന്നും ഇവിടെ നിന്നാണ് കഥയ്ക്ക് വലിപ്പം വച്ചു തുടങ്ങിയതെന്നും സുനിൽ പറയുന്നു.
Also Read:‘തുടരും’ തൻ്റെ കഥ മോഷ്ടിച്ച സിനിമ, 25 വർഷം മുൻപ് എഴുതിയതെന്ന് സംവിധായകൻ
ആദ്യം കഥ കേട്ടത് രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരായിരുന്നു. താനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്‍മുഖത്തെ പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും നന്നായി അറിയാമായിരുന്നു. പലപ്പോഴായി അവരുടെ യാത്രകളിൽ പലയിടത്ത് വച്ചായി ഷണ്‍മുഖത്തെപ്പോലൊരു ഡ്രൈവറെ കണ്ടിട്ടുണ്ടായിരുന്നു.
എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകി എന്നാണ് തിരകഥാകൃത്ത് പറയുന്നത്. ഇതിനിടെയിലാണ് രഞ്ജിത്ത് വഴി തരുൺ മൂർത്തി എത്തുന്നത്. പിന്നീട് തരുണിന്റെ ഇടപെടൽ തിരക്കഥയ്ക്ക് വീറ് കൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന കഥാ സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം കണ്ടപ്പോൾ താൻ വികാരാധീനനായെന്നും സുനിൽ പറയുന്നു.ഈ യാത്രയിൽ പലപ്പോഴായി കൂടെ നിന്ന് അനേകം പേരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും. കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള തങ്ങളുടെയെല്ലാം യാത്രയാണിതെന്നും അദ്ദേഹംല പറയുന്നു.