'എനിക്ക് 50000 രൂപ വരെ വരുമാനമുണ്ട്, അച്ഛൻ എൻജിനീയറായിരുന്നു, അമ്മ അന്നത്തെ പോസ്റ്റ് ഗ്രാജുവേറ്റാണ്'; കുടുംബത്തെ കുറിച്ച് സന്തോഷ് വർക്കി | Santhosh Varkey aka Arattannan says Online media tried to portray him as a clown for rating Malayalam news - Malayalam Tv9

Santhosh Varkey: ‘എനിക്ക് 50000 രൂപ വരെ വരുമാനമുണ്ട്, അച്ഛൻ എൻജിനീയറായിരുന്നു, അമ്മ അന്നത്തെ പോസ്റ്റ് ഗ്രാജുവേറ്റാണ്’; കുടുംബത്തെ കുറിച്ച് സന്തോഷ് വർക്കി

Santhosh Varkey says Online media tried to portray him as a clown: ചില മാധ്യമങ്ങൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നെ കോമാളിയായി ചിത്രീകരിച്ചു. പലർക്കും എന്റെ യഥാർത്ഥ ബാക്ക്ഗ്രൗണ്ട് അറിയില്ല.

Santhosh Varkey: എനിക്ക് 50000 രൂപ വരെ വരുമാനമുണ്ട്, അച്ഛൻ എൻജിനീയറായിരുന്നു, അമ്മ അന്നത്തെ പോസ്റ്റ് ഗ്രാജുവേറ്റാണ്; കുടുംബത്തെ കുറിച്ച് സന്തോഷ് വർക്കി
Updated On: 

23 Oct 2024 13:45 PM

സിനിമ റിവ്യൂകളിലൂടെയും, ചില വിവാദങ്ങളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ഒരു സമയത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പേരാണിത്. എന്നാൽ, ഓൺലൈൻ മാധ്യമങ്ങളാണ് തനിക്ക് ഇത്തരത്തിൽ ഒരു കോമാളിയുടെ ഇമേജ് ഉണ്ടാക്കിത്തന്നതെന്നും, താൻ വിദ്യാസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുമാണ് വരുന്നതെന്നും സന്തോഷ് വർക്കി പറയുന്നു. മൈഫിൻ ടിവിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഭൂരിഭാഗം ആളുകളുടെ ഇടയിലും തനിക്കൊരു കോമാളി ഇമേജ് ആണുള്ളതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ചില മാധ്യമങ്ങൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നെ അങ്ങനെ ചിത്രീകരിച്ചതാണ്. എന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് പോലും പലർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ഒരു എൻജിനീയറാണ്. എൻജിനീയറിങ് പഠനത്തിന് ശേഷം ഞാൻ ഫിലോസഫിയിലേക്ക് തിരിഞ്ഞു. അതിനോടായിരിന്നു എനിക്ക് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ എനിക്ക് കണക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. രണ്ടു മണിക്കൂർ പരീക്ഷയൊക്കെ ഞാൻ അര മണിക്കൂർ കൊണ്ട് പൂർത്തിയാക്കാറുണ്ട്. വീട്ടുകാരുടെ സമ്മർദ്ദം ഇല്ലായിരുന്നെങ്കിൽ ഞാൻ ഐഐടിയിലേക്ക് പോവേണ്ട ഒരാളായിരുന്നു.

എനിക്ക് നെറ്റ്, ജെ.ആർ.എഫ്, ഗേറ്റ് എന്നിവയെല്ലാം ലഭിച്ചിരുന്നു. ജെ.ആർ.എഫ് ഉള്ളത് കൊണ്ട്  സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. അസ്സിസ്റ്റന്റ് പ്രൊഫസർ ആകാനുള്ള യോഗ്യതയാണ് നെറ്റ്. ഗേറ്റ് എക്സാം പാസ് ആയി എനിക്ക് ഐഐടി ബോംബയിൽ അഡ്മിഷൻ ലഭിച്ചതാണ്. പക്ഷെ അച്ഛൻ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ടതോടെ, അമ്മയെ നോക്കാനായി ഞാൻ എറണാകുളത്ത് തന്നെ നിൽക്കാൻ തീരുമാനിച്ചു.

അതിനിടയ്ക്കാണ് ഞാൻ വൈറലാകുന്നത്. അതൊരിക്കലും പ്ലാൻ ചെയ്ത ഒരു കാര്യമല്ല. എന്റെ കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ, വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമാണ്. അച്ഛൻ ഒരു എൻജിനീയറായിരുന്നു. അമ്മ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. എന്റെ സഹോദരിമാരിൽ ഒരാൾ അമേരിക്കയിൽ ഡോക്ടറും, മറ്റൊരാൾ ബാംഗ്ലൂർ മൈക്രോസോഫ്റ്റിലും ജോലി ചെയുന്നു.

ഞാൻ പത്ത് ബുക്കുകൾ എഴുതിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം ആമസോണിൽ പബ്ലിഷും ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഇവിടെ തന്നെ നിന്നത്. എന്നെ മനസ്സിലാക്കിയവർ കുറവാണ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നിൽ പലതും കെട്ടിച്ചമച്ചു. ഫിലോസഫിയെ കുറിച്ചെല്ലാം സംസാരിക്കുന്ന, എന്റെ ഒരുപിടി നല്ല അഭിമുഖങ്ങളുണ്ട്. അതൊന്നും പലരും കണ്ടിട്ടില്ല.

ALSO READ: ‘പുറമേ ഒട്ടിച്ചുവെച്ച ചിരിയോ ആഘോഷമോ അല്ല അകത്തെ ജീവിതം ബാല’; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സാമ്പത്തികമായി ഞാൻ സ്റ്റേബിൾ ആണ്. സ്കോളർഷിപ്പ് തന്നെ 50000 രൂപയ്ക്ക് അടുത്ത് ലഭിക്കുന്നുണ്ട്. അതിന് പുറമെ, സമൂഹ മാധ്യമങ്ങളിൽ നിന്നും വരുമാനം കിട്ടുന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ, അവരുടെ നിലനില്പിനായി എനിക്ക് വേറെ രീതിയിലുള്ള ഇമേജ് ഉണ്ടാക്കിയെടുത്തതാണ്. എനിക്ക് ഒരുപാട് സിനിമ ഓഫറുകൾ വരുന്നുണ്ട്. ഞാൻ പോകാത്തതിനുള്ള പ്രധാന കാരണം, എനിക്കൊരു ഗ്ലാമർ സെലിബ്രിറ്റി ആവാൻ താല്പര്യമില്ല. ആൽബർട്ട് ഐൻസ്റ്റീൻ ഒക്കെ പോലെ ആവാനാണ് ആഗ്രഹം.

എനിക്ക് ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം പേജുകളുണ്ട്. ഇവിടെയെല്ലാം കനത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. ഞാൻ എത്ര നല്ല കാര്യങ്ങൾ എഴുതിയാലും എനിക്ക് മോശം കമന്റുകളാണ് വരുന്നത്. ഇത് മനഃപൂർവം പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ” സന്തോഷ് വർക്കി പറഞ്ഞു.

മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി വൈറലാകുന്നത്. പിന്നീട് വല വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേരുൾപ്പെട്ടു. ഇതിനു പുറമെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ പീഡന പരാതിയും ഉയർന്നിരുന്നു.

 

പച്ചക്കറികൾ ചീഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ചെവിയിൽ ബഡ്‌സ് ഇടുന്നവർ ഇത് അറിഞ്ഞിരിക്കണം
കണ്ണുകളുടെ ആരോ​ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ
ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ