Saniya Iyappan: ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആറാട്ടണ്ണന്‍
Arattannan Reacting to Saniya Iyappan's Statement: വിദേശത്ത് പഠിക്കാന്‍ പോയതും പിന്നീട് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വന്നതുമായി ബന്ധപ്പെട്ട് സാനിയ ഇയ്യപ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ തിരികെ വന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.
വനിത തിയേറ്ററില്‍ നടക്കുന്നത് ഫാന്‍സി ഡ്രസ് ആണെന്ന നടി സാനിയ ഇയ്യപ്പന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ എന്ന് പേരായ സന്തോഷ് വര്‍ക്കി. തങ്ങള്‍ എന്ത് തെറ്റ് ചെയ്തൂവെന്നും നടിമാര്‍ നടത്തുന്നതൊന്നും ഫാന്‍സി ഡ്രസ് അല്ലേയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സന്തോഷ് വര്‍ക്കി ചോദിച്ചു.
“സാനിയ ഇയ്യപ്പന്‍ പറയുന്നു വനിത തിയേറ്ററില്‍ ഫാന്‍സി ഡ്രസ് ആണെന്ന്. അപ്പോള്‍ നിങ്ങള്‍ കാണിക്കുന്നതെന്താണ്? ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? വനിത തിയേറ്ററില്‍ വരുന്ന ആളുകള്‍ മാന്യമായ ഡ്രസ് ഇട്ടല്ലേ വരുന്നത്, നിങ്ങളെ പോലെ ബിക്കിനി ഇട്ടല്ലല്ലോ, ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്?,” സന്തോഷ് വര്‍ക്കി വീഡിയോയില്‍ പറഞ്ഞു.
വനിത തിയേറ്റര്‍ ഫാന്‍സി ഡ്രസ് കോമ്പീറ്റഷനുള്ള ഇടമായി മാറിയെന്നും അവിടെ പോകാന്‍ പേടിയാണെന്നുമാണ് സാനിയ പറഞ്ഞത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“മാര്‍ക്കോ സിനിമ കാണാന്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. അങ്ങന െഞാന്‍ ഇഷാനോട് ചോദിച്ചു നീ എന്താ എന്നെ വിളിക്കാതിരുന്നത് എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു നീ വാ ടിക്കറ്റെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്, രാവിലെ 9.30യ്ക്കാണ് ഷോയെന്ന്. അങ്ങനെ എവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വനിത എന്ന് പറഞ്ഞു. അത് കേട്ടതോടെ ഞാന്‍ വരുന്നില്ല, പിന്നെ പോയി സിനിമ കണ്ടോളാമെന്ന് പറഞ്ഞു. ഈ സ്ഥലം ഫാന്‍സി ഡ്രസ് കോമ്പിറ്റീഷേന്റെ ഇടമായി മാറി. പേടിയാണ് അവിടെ പോകാന്‍,” എന്നായിരുന്നു സാനിയ ഇയ്യപ്പന്‍ പറഞ്ഞിരുന്നത്.
അതേസമയം, വിദേശത്ത് പഠിക്കാന്‍ പോയതും പിന്നീട് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വന്നതുമായി ബന്ധപ്പെട്ട് സാനിയ ഇയ്യപ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ തിരികെ വന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.
സന്തോഷ് വര്‍ക്കി പങ്കുവെച്ച വീഡിയോ
View this post on Instagram
2023ലാണ് താന്‍ വിദേശത്തേക്ക് പഠിക്കണമെന്ന ആഗ്രഹത്താന്‍ പോയത്. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തിരികെ വന്നു. തന്റെ സ്വന്തം താത്പര്യത്താലാണ് വിദേശത്തേക്ക് പോയതും തിരികെ വന്നതും. തിരികെ വരാന്‍ കാരണം അവിടെ നേരിട്ട ചില ബുദ്ധിമുട്ടുകളായിരുന്നു.
തന്റെ ക്ലാസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം ആളുകളും ബ്രിട്ടീഷ് ടീനേജേഴ്‌സ് ആയിരുന്നു. അവര്‍ക്ക് വല്ലാത്ത വംശീയതയുമുണ്ടായിരുന്നു. ആദ്യത്തെ രണ്ട് മാസം താന്‍ അമ്മയെ വിളിച്ച് പതിവായി കരഞ്ഞിരുന്നു. പിന്നീട് എന്തിന് കഷ്ടപ്പെടണം നാട്ടിലെ ജീവിതം നല്ലതല്ലേയെന്ന് ചിന്തിച്ചു. അങ്ങനെയാണ് തിരികെ വന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.