Ratheesh Balakrishnan Poduval: ‘രതീഷിനൊപ്പം ആരും നിൽക്കാറില്ല, സെറ്റിൽ നടന്നത് പുറത്ത് പറയാനാവില്ല’; രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെതിരെ സന്തോഷ് ടി കുരുവിള
Santhosh T Kuruvilla -Ratheesh Balakrishnan Poduval: സംവിധായകൻ രതീഷ് രാമകൃഷ്ണൻ പൊതുവാളിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സന്തോഷ് ടി കുരുവിള. രതീഷിനൊപ്പം ആരും രണ്ടാമതൊരു സിനിമയിൽ വർക്ക് ചെയ്യില്ലെന്നും അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം ആരും രണ്ടാമത് വർക്ക് ചെയ്യില്ലെന്ന് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. താൻ നിർമ്മിച്ച്, രതീഷ് സംവിധാനം ചെയ്ത രണ്ട് സിനിമകളുടെയും അവസാനം അദ്ദേഹത്തിനൊപ്പം ആരുമില്ലായിരുന്നു എന്നും വേറെ ടീമിനെ വച്ച് സിനിമ പൂർത്തിയാക്കേണ്ടിവന്നു എന്നും സന്തോഷ് ടി കുരുവിള ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
“എൻ്റെ വീട്ടുകാരുടെയൊക്കെ പ്രാർത്ഥന കൊണ്ടായിരിക്കും, എൻ്റെ സിനിമയ്ക്ക് ഇരട്ടി ബജറ്റേ ആയിട്ടുള്ളൂ. പക്ഷേ, പാവം അജിത്തിൻ്റെയും ഇമ്മാനുവലിൻ്റെയും പടത്തിന് നാലിരട്ടിയായി. ഞാനായിരുന്നെങ്കിൽ ബജറ്റ് അത്ര കൂടാൻ സമ്മതിക്കുമായിരുന്നില്ല. മുൻ പടങ്ങൾ പോലെ ഇതും ഹിറ്റാവുമെന്നും അജിത്തും ഇമ്മാനുവലും വിചാരിച്ചുകാണും. തൻ്റെ സിനിമയുടെ സ്പിൻ ഓഫ് ആയതിനാൽ എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു. അന്ന് പറഞ്ഞ ബജറ്റിനെക്കാൾ വീണ്ടും നാലഞ്ച് കോടി കൂടി. ആ സിനിമയുടെ സെറ്റിൽ നടന്ന പല കാര്യങ്ങളും എനിക്കിപ്പോൾ ഇൻ്റർവ്യൂവിൽ പറയാനാവില്ല.”- സന്തോഷ് ടി കുരുവിള പ്രതികരിച്ചു.
Also Read: Empuraan: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്




“എനിക്കിഷ്ടമുള്ളയാളാണ് രതീഷ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമ അവസാനിച്ചപ്പോൾ ആരും പുള്ളിയുടെ കൂടെ ഇല്ലായിരുന്നു. പുതിയ ടീമിനെ വച്ച് സിനിമ പൂർത്തിയാക്കി. ന്നാ താൻ കേസ് കൊട് സിനിമയിലും അവസാനമായപ്പോൾ ആരും ഒപ്പമില്ലായിരുന്നു. പുള്ളി നല്ല എഴുത്തുകാരനാണ്. ഒരുപാട് സ്ക്രിപ്റ്റുണ്ട് കയ്യിൽ. അടുത്ത സ്ക്രിപ്റ്റ് സിനിമയാക്കാൻ തരാമെന്ന് പറഞ്ഞ് പലരെയും കൂടെ കൊണ്ടുവരാൻ പുള്ളിയ്ക്ക് കഴിയുന്നുണ്ട്. അതല്ലാതെ പുള്ളിയുടെ കൂടെ ഒരു ക്യാമറമാനോ, അസോസിയേറ്റ് ഡയറക്ടറോ ഒന്നും രണ്ടാമത് നിൽക്കില്ല. അങ്ങനെ ആരും കൂടെ നിൽക്കാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. എൻ്റെ സിനിമയിൽ ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ, നിങ്ങൾക്ക് ഈ സിനിമ ഇട്ടിട്ടുപോയാലും ഞാൻ ഈ സിനിമ തീർക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെ വച്ചാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇപ്പോൾ സിനിമ ചെയ്യുന്നത്. ലിസ്റ്റിനൊക്കെ വലിയ നിർമ്മാതാവാണ്. എന്തെങ്കിലുമൊക്കെ അദ്ദേഹം കണ്ടുകാണും.”- സന്തോഷ് ടി കുരുവിള പറഞ്ഞു.