Santhosh Pandit: ‘ബോബി ചെമ്മണ്ണൂരിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും, മറ്റുള്ളവർക്ക് അങ്ങനെ അല്ല’; പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

Santhosh Pandit Reacts to Honey Rose-Bobby Chemmanur Issue: ഹണി റോസ്- ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രവും ധരിച്ച് പുറത്തിറങ്ങാനുള്ള അനുവാദവും അവകാശവും ഹണി റോസിന് ഉണ്ടെന്ന് താരം പറയുന്നു.

Santhosh Pandit: ബോബി ചെമ്മണ്ണൂരിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും, മറ്റുള്ളവർക്ക് അങ്ങനെ അല്ല; പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്, ബോബി ചെമ്മണ്ണൂർ

Updated On: 

12 Jan 2025 13:32 PM

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ചർച്ചാ വിഷയം ഹണി റോസിന്റെ പരാതിയും, അതേ തുടർന്നുള്ള ബോബി ചെമ്മണൂരിന്റെ അറസ്റ്റുമാണ്. ഈ വിഷയത്തിൽ നിരവധി പേരാണ് ഹണി റോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. നടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഈശ്വറിനെതിരെയും ഹണി റോസ് പരാതി നൽകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

ബോബി ചെമ്മണ്ണൂർ ഈ വിഷയത്തെ വളരെ നിസാരമായി കണ്ടു. എന്നാൽ ഹണി റോസ് ഇത് വളരെ ഗൗരവമായാണ് സ്വീകരിച്ചത് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രവും ധരിച്ച് പുറത്തിറങ്ങാനുള്ള അനുവാദവും അവകാശവും ഹണി റോസിന് ഉണ്ട്. മൂന്ന് കക്ഷികളാണ് ഈ കേസിൽ ഉള്ളതെന്ന് പറയാം. ഹണി റോസും, ബോബി ചെമ്മണ്ണൂരും, പിന്നെ ആഭാസ കമന്റുകൾ ഇടുന്ന ചിലരും. മോശം കമന്റുകൾ ഇടുന്ന പ്രമുഖർ അല്ലാത്ത വ്യക്തികളെ കുറിച്ച് ആദ്യം സംസാരിക്കാം. എന്ത് തോന്നിവാസവും എഴുതിവയ്ക്കാനുള്ള ഇടമല്ല സമൂഹ മാധ്യമങ്ങൾ. ഒരു വിഷയത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അത് മാന്യവും സഭ്യവുമായിരിക്കണം. കൈവിട്ടു പോകുന്ന സാഹചര്യം ഉണ്ടായാൽ പോലും അതൊക്കെ സൂക്ഷിച്ചു തന്നെ കൈകാര്യം ചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ALSO READ: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര

ഇത്തരം കമന്റുകൾ കൈവിട്ടു പോയാൽ ശിക്ഷ ഉറപ്പാണെന്നും ഇതിൽ നിങ്ങൾക്കെതിരെ കേസ് വന്നാൽ പെടുമെന്ന കാര്യം ഉറപ്പാണെന്നും സന്തോഷ് മുന്നറിയിപ്പ് നൽകുന്നു. ഈ പ്രമുഖ കോടീശ്വരൻ തമാശ എന്ന രീതിയിൽ ദ്വയാർത്ഥ പദങ്ങൾ പ്രയോഗിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസിക അവസ്ഥയുള്ള ആളുകളും നന്നായി രസിക്കുകയും ചെയ്തു. ‘കുന്തി ദേവി’ എന്ന് വിളിച്ചിടത്തു നിന്നുമാണ് നിലവിലെ പ്രശ്നത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ അതേ മാനസികാവസ്ഥ ഉള്ളവർക്ക് ഇത്തരം പരാമർശങ്ങൾ തമാശയായി തോന്നും. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണം എന്നില്ല. കുന്തിദേവി ഒരു ചീത്ത വാക്കല്ല. എന്നാൽ അതിനും രണ്ടു വശങ്ങൾ ഉണ്ട്. ചിലർക്ക് അത് അശ്ലീല വാക്കായി തോന്നുന്നുവെങ്കിൽ അതിന് കാരണവുമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

“ഇതിന് മുൻപ് ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളും കേസിന് ആക്കം കൂട്ടിയിട്ടുണ്ട്. അദ്ദേഹം ഈ വാക്ക് പ്രയോഗിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ മാനേജരോട് നടി തന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. അപ്പോൾ തന്നെ നടിയെ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നുവെങ്കിൽ ഈ കേസ് തന്നെ ഉണ്ടാവില്ലായിരുന്നു. സംസ്ഥാനത്ത് ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നും നിലവിലില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്ക് പുറത്തിറങ്ങാനുള്ള അവകാശം ഉണ്ട്. നിങ്ങൾക്കത് കാണാം, കാണാതിരിക്കാം. ഇതൊന്നും അവരെ ബാധിക്കുന്ന കാര്യങ്ങൾ അല്ല. എന്ത് അടിസ്ഥാനത്തിലാണ് ഒരു ഗുണവുമില്ലാത്ത ആളുകൾ കമന്റ് ചെയ്യുന്നതെന്ന് അറിയില്ല. ഇത്തരം ആളുകൾ ഒരു കാര്യം മനസിലാക്കണം. അവരുടെ കൈയിൽ കോടികളുമില്ല, കൂടെ നിൽക്കാൻ ആളുമുണ്ടാകില്ല” സന്തോഷ് കൂട്ടിച്ചേർത്തു.

Related Stories
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
Los Angeles Fires: ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ