Saniya Iyappan: ‘സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്’; സാനിയ അയ്യപ്പൻ

Saniya Iyappan Responds to Negative Comments on Her Dressing: താൻ എന്ത് വസ്ത്രം ധരിച്ചാലും വളരെ നെഗറ്റീവായ കമന്റുകളാണ് വരാറുള്ളതെന്ന് സാനിയ പറയുന്നു. സാരിയുടുത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്താൽ പ്രായമുള്ള അമ്മച്ചിയെ പോലുണ്ടെന്നും, ബിക്കിനി ധരിച്ചോ മറ്റുമുള്ള ഫോട്ടോയാണെങ്കില്‍ സംസ്‌കാരമില്ലാത്തവള്‍ എന്ന് പറയുമെന്നും നടി കൂട്ടിച്ചേർത്തു.

Saniya Iyappan: സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്; സാനിയ അയ്യപ്പൻ

സാനിയ അയ്യപ്പന്‍

nandha-das
Updated On: 

05 Apr 2025 15:52 PM

2018ൽ ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബാലതാരമായും വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം പ്രേതം 2, ലൂസിഫർ, എമ്പുരാൻ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിൽ താരം വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ, താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടപെടുന്ന സാനിയ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ തൻറെ വസ്ത്രരീതിയെ കുറിച്ച് വരുന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് സാനിയ. ഒരു ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന നിലയില്‍ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കണമെന്ന പ്രഷർ തനിക്കില്ലെന്നും, എന്നാൽ താൻ എന്ത് വസ്ത്രം ധരിച്ചാലും വളരെ നെഗറ്റീവായ കമന്റുകളാണ് വരാറുള്ളതെന്നും സാനിയ പറയുന്നു.

സാരിയുടുത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്താൽ പ്രായമുള്ള അമ്മച്ചിയെ പോലുണ്ടെന്നും, ബിക്കിനി ധരിച്ചോ മറ്റുമുള്ള ഫോട്ടോയാണെങ്കില്‍ സംസ്‌കാരമില്ലാത്തവള്‍ എന്ന് പറയുമെന്നും സാനിയ അയ്യപ്പന്‍ കൂട്ടിച്ചേർത്തു. ഐആം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെഗറ്റീവ് കമന്റുകൾ വരുന്നതിനെ കുറിച്ച് സാനിയ സംസാരിച്ചത്.

ALSO READ: ‘സംവിധായകന്‍ പറയുന്നതൊക്കെ ചെയ്തു; പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് കരുതിയില്ല’; അമല പോൾ

‘’മര്യാദയ്ക്ക് ഈ വസ്ത്രം ധരിച്ചോ, എന്നാലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ’ എന്ന് തുടങ്ങിയ കമന്റുകള്‍ കാണാറുണ്ട്. സാരിയുടുത്താല്‍ പറയും അയ്യോ അമ്മച്ചിയെ പോലുണ്ട്, ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത് എന്നെല്ലാം. ഇനി ബിക്കിനി ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പറയും സംസാകാരം ഇല്ല, വീട്ടില്‍ അമ്മയും അച്ഛനുമില്ലേ എന്നൊക്കെ.

നമ്മള്‍ എന്ത് ചെയ്താലും സോഷ്യൽ മീഡിയയിൽ പ്രശ്‌നമാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല, പക്ഷെ ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്‌നമാണ്. ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴെ വന്ന കമന്റാണ് ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും ഒരു മുപ്പത്തിരണ്ട് വയസായ അമ്മച്ചിയെ പോലെയുണ്ട് കാണാനെന്നത്. അപ്പോള്‍ പിന്നെ ഞാന്‍ ഇനി നൈറ്റി ഇട്ടിട്ട് വരണോ? അതോ പര്‍ദ ഇട്ടിട്ട് വരണോ?” സാനിയ അയ്യപ്പന്‍ ചോദിച്ചു.

Related Stories
Ranjith: ‘ആ ഹിറ്റ് ചിത്രം മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, പക്ഷേ…’; നിർമാതാവ് രഞ്ജിത്ത്
Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Thudarum Movie: ‘മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂക്കയാണ്’; നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം നൽകിയെന്ന് എം രഞ്ജിത്
Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി
Thudarum Box office Collection: ലാല്‍ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ