Sangeth Prathap: കേക്ക് വരാൻ വൈകി… മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ച് ആഘോഷം; പിറന്നാളാഘോഷിച്ച് ‘അമൽ ഡേവീസ്’
Sangeeth Prathap Birthday Celebration With Mohanlal: മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയിൽ സംഗീതും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹൃദയപൂർവ്വം ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള സംഗീതിന്റെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

സംഗീത് പ്രതാപിൻ്റെ പിറന്നാളാഘോഷത്തിൽ നിന്നും
കേക്ക് വരാൻ വൈകിയതുകൊണ്ട് പിറന്നാളാഘോഷം പഴംപൊരിയിലൊതുക്കി. പ്രേമലു എന്ന സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപ്പറ്റിയ താരമാണ് നമ്മുടെ സ്വന്തം സംഗീത് പ്രതാപ് (Sangeeth Prathap). ചിത്രത്തിലെ നസ്ലെനൊപ്പമുള്ള സംഗീതിന്റെ പ്രകടനവും കോമഡികളും വലിയ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്.
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയിൽ സംഗീതും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹൃദയപൂർവ്വം ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള സംഗീതിന്റെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പിറന്നാളിന് മുറിക്കേണ്ടിയിരുന്ന കേക് വൈകിയതിനാൽ പഴംപൊരി കഴിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. സത്യൻ അന്തിക്കാടിൻ്റേയും മോഹൻലാലിൻ്റേയും ഒപ്പമാണ് പിറന്നാൾ ആഘോഷിച്ചത്.
മോഹൻലാൽ പഴംപൊരിമുറിച്ച് വായിൽവച്ച്കൊടുക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പിന്നാലെയെത്തിയ കേക് മുറിച്ചും ആഘോഷം ഗംഭീരമാക്കിയിട്ടുണ്ട്. നടൻ എന്നതിനപ്പുറം ഒരു എഡിറ്റർ കൂടിയായ സംഗീത് നിരവധി സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അതേസമയം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ആണ് സംഗീതിൻ്റേതായി ഇപ്പോൾ തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രം. ചിത്രത്തിൽ അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
2015 ൽ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. കൂടാതെ സത്യൻ അന്തിക്കാടിൻ്റെയും മോഹൻലാലിൻ്റെയും കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. നടി മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.