5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu: അമ്മയാവണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം, അതിനായി കാത്തിരിക്കുന്നു; സാമന്ത

Samantha Ruth Prabhu About Big Dream: അമ്മയാവാൻ പ്രായം ഒരു തടസ്സമാണെന്നാണ് പലരും പറയുന്നത്. പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല' സാമന്ത പറഞ്ഞു. അതേസമയം തന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സാമന്ത വ്യക്തമായ മറുപടി നൽകിയിട്ടില്ല. 2017 ൽ ആയിരുന്നു സാമന്ത റുത്ത് പ്രഭുവിന്റെയും അക്കിനേനി നാഗ ചൈതന്യയുടെയും വിവാഹം നടന്നത്.

Samantha Ruth Prabhu: അമ്മയാവണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം, അതിനായി കാത്തിരിക്കുന്നു; സാമന്ത
സാമന്ത റുത്ത് പ്രഭു (Image Credits: Instagram)
neethu-vijayan
Neethu Vijayan | Published: 17 Nov 2024 07:15 AM

അമ്മയാവുക എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ആ ആഗ്രഹം തന്നിലും ഉണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത റുത്ത് പ്രഭു (Samantha Ruth Prabhu). ഒരമ്മയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നം എന്നാണ് സാമന്ത പറയുന്നത്. പുതിയ സിനിമയിൽ അമ്മയായി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അമ്മയാവണം എന്ന ആ​ഗ്രഹം സാമന്ത വെളിപ്പെടുത്തിയത്.

ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിലേക്ക് കടക്കാനുള്ള എന്റെ ആഗ്രഹം യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. അതിനൊരു പ്രായ പരിധിയില്ല എന്നും സമാന്ത പറഞ്ഞു. ഇത് വളരെ വൈകിപോയ ഒരാഗ്രഹമായിട്ട് എനിക്ക് തോന്നുന്നില്ല. തീർച്ചയായും ഒരു അമ്മയാകാനുള്ള ആഗ്രഹം എനിക്കിപ്പോഴുമുണ്ട്. സ്ത്രീകൾക്ക് അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത് അനുഭവിക്കാൻ ഞാൻ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ അമ്മയാവാൻ പ്രായം ഒരു തടസ്സമാണെന്നാണ് പലരും പറയുന്നത്. പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല’ സാമന്ത പറഞ്ഞു. അതേസമയം തന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സാമന്ത വ്യക്തമായ മറുപടി നൽകിയിട്ടില്ല. 2017 ൽ ആയിരുന്നു സാമന്ത റുത്ത് പ്രഭുവിന്റെയും അക്കിനേനി നാഗ ചൈതന്യയുടെയും വിവാഹം നടന്നത്.

ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അവർ ബന്ധം വേർപിരിഞ്ഞു. നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. അതിനിടെ വേർപിരിയലിന്റെ അവസ്ഥയിൽ നിന്ന് ശ്രമപ്പെട്ട് പുറത്തുകടക്കുന്നതിന് മുൻപേ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗവും നടിയ്ക്ക് സ്ഥിരീകരിച്ചു.

മാനസികമായും ശാരീരകമായുമുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് പിന്നീട് സാമന്ത നടത്തിയ തിരിച്ചുവരവ് ആരാധകർക്ക് വളരെ പ്രചോദനാത്മകമായിരുന്നു. സാമന്ത റുത്ത് പ്രഭുവിന്റെ ആദ്യ ഭർത്താവും നടനുമായ അക്കിനേനി നാഗ ചൈതന്യ ഇപ്പോൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്. നടി ശോഭിത ധൂലിപാലയാണ് വധു.