Actress Samantha: ‘വിവാഹ മോചനം പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനം, രാഷ്ട്രീയപോരിനായി എന്റെ പേര് ഉപയോഗിക്കരുത് ‘; വിവാദത്തിൽ പ്രതികരിച്ച് സാമന്ത

Samantha Responds to Telangana Minister Accusatio: സാമന്ത-നാഗചൈതന്യ വേർപിരിഞ്ഞതിന് പിന്നിൽ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രി സുരേഖയുടെ പ്രസ്താവനയിൽ പ്രതികരിച്ച് നടി സാമന്ത. കഴിഞ്ഞ ദിവസം നടൻ നാഗാർജുനയും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Actress Samantha: വിവാഹ മോചനം പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനം, രാഷ്ട്രീയപോരിനായി എന്റെ പേര് ഉപയോഗിക്കരുത് ; വിവാദത്തിൽ പ്രതികരിച്ച് സാമന്ത

നടി സാമന്ത, നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി (Image Credits: Samantha X)

Updated On: 

03 Oct 2024 11:25 AM

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്ത രൂത് പ്രഭുവും വിവാഹമോചിതരായതിന് പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി രാജശേഖർ റാവുവിന്റെ മകനും ബിആർഎസ് നേതാവുമായ കെ ടി രാമ റാവുവിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ ആരോപിച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.

സാമന്തയുടെ പ്രതികരണം ഇങ്ങനെ:

ഒരു സ്ത്രീയാകാൻ, പുറത്തിറങ്ങി ജോലി ചെയ്യാൻ, സ്ത്രീകളെ നിസ്സാരമായി കാണുന്ന ഒരു ഗ്ലാമറസ് ഇൻഡസ്ട്രിയിൽ അതിജീവിക്കാനും, പ്രണയത്തിലാകാനും, അതിൽ നിന്നും പുറത്തുകടക്കാനും, ഇപ്പോഴും എഴുന്നേറ്റ് നിൽക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും ആവശ്യവുമാണ്. മിസ്റ്റർ കൊണ്ട സുരേഖ, എന്റെ യാത്രയിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. അതിനെ നിസ്സാരവൽക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയിൽ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് താങ്കൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയോട് ഉത്തരവാദിത്വവും ബഹുമാനവും പുലർത്തണമെന്ന് ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.

എന്റെ വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായി ചിത്രീകരിക്കാൻ പാടില്ല. കൂടുതൽ തെളിച്ചു പറയുകയാണെങ്കിൽ, വിവാഹമോചനം സംബന്ധിച്ച തീരുമാനം ഞങ്ങൾ പര്സപര സമ്മതത്തോടെയും സൗഹാർദത്തോടെയും എടുത്തതാണ്. ഇതിൽ ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല.

രാഷ്ട്രീയ പോരിനായി എന്റെ പേര് ഉപയോഗിക്കാതിരിക്കുക. രാഷ്ട്രീയമില്ലാതെയാണ് ഞാൻ ഇത്രയും കാലം നിലകൊണ്ടത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് താൽപര്യപ്പെടുന്നത്– സാമന്ത കുറിച്ചു.

സാമന്തയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

 

ALSO READ: തെന്നിന്ത്യൻ താരങ്ങളുടെ വേർപിരിയൽ, പിന്നിൽ ബിആർഎസ് പ്രസിഡന്റ്; വെളിപ്പെടുത്തലുമായി തെലങ്കാന മന്ത്രി

സാമന്ത-നാഗചൈതന്യ വേർപിരിഞ്ഞതിന് പിന്നിൽ കെ.ടി.ആറിന് പങ്കുണ്ടെന്ന് മന്ത്രി സുരേഖയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവം ചർച്ചയതോടെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന മന്ത്രിയുടെ ആരോപണം നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ആരോപണത്തെ ശക്തമായി അപലപിക്കുന്നു. എതിരാളികളെ വിമർശിക്കാനായി രാഷ്ട്രീയത്തിലില്ലാത്ത സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്നായിരുന്നു നാഗാർജുന പറഞ്ഞത്. എത്രയും പെട്ടെന്ന് പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2018 ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും, 2021 ഒക്ടോബർ 2-നാണ് തങ്ങൾ വേർപ്പിരിയുന്നുവെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും സുഹൃത്തുക്കളായി തുടരുമെന്നും അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് സാമന്ത നേരിട്ടത്.

ഈ വർഷം ഓ​ഗസ്റ്റ് 8-നാണ് നാ​ഗചൈതന്യയുടെയും തെലുങ്ക് നടി ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും ചിത്രങ്ങൾ നാ​ഗചെെതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം പങ്കുവെച്ചത്. അടുത്ത വർഷത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ