Samadhana Pusthakam OTT: സമാധാന പുസ്തകം ഒടിടിയിലേക്ക്: എപ്പോൾ, എവിടെ കാണാം?
‘Samadhana Pusthakam’ Movie OTT Release: ചിത്രം ജൂലായ് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഏറെ നാളുകൾക്ക് ശേഷമാണ്ഒ ചിത്രം ഒടിടിയിലെത്തുന്നത്.
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘സമാധാന പുസ്തകം’ എന്ന ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമിച്ച ചിത്രം ജൂലായ് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം.
ഏറെ നാളുകൾക്ക് ശേഷമാണ്ഒ ചിത്രം ഒടിടിയിലെത്തുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേ ആണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഒടിടി പ്ലാറ്റ്ഫോം പുറത്തിവിട്ടിട്ടില്ലെ. ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Also read-Devara Part1 OTT: ജൂനിയർ എൻടിആറിന്റെ ‘ദേവര പാർട്ട് 1’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ അരുൺ ഡി. ജോസ്, സംവിധായകൻ രവീഷ് നാഥ്, സി.പി ശിവൻ എന്നിവർ ചേർന്നാണ് സമാധാന പുസ്തകത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.