Samadhana Pusthakam Movie: “ഇത് അത് തന്നെ ” സമാധാന പുസ്തകം ട്രയിലർ പുറത്ത്

Samadhana Pusthakam Movie Release : സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലായ് 19ന് തീയേറ്റർ റിലീസ്സായാണ് ചിത്രം എത്തുന്നത്

Samadhana Pusthakam Movie: ഇത് അത് തന്നെ  സമാധാന പുസ്തകം ട്രയിലർ പുറത്ത്

Samadhana Pusthakam Movie

Published: 

24 Jun 2024 20:49 PM

അങ്ങനെ ഇത് അത് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് കൊച്ച് പുസ്തകത്തിൻ്റെ ട്രെയിലറിൽ. നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ‘ സമാധാന പുസ്തകം’

സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലായ് 19ന് തീയേറ്റർ റിലീസ്സായാണ് ചിത്രം എത്തുന്നത്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ്.

ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പും എഡിറ്റിംഗ് ചമൻ ചാക്കോയുമാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരാണ്.

ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക് എന്നിവരാണ്. ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ എന്നിവരാണ്.

അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ