Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥ പറയുന്ന ‘സമാധാന പുസ്തകം’; ജൂൺ അവസാനത്തോടെയെത്തും

Samadhana pusthakam first Look Released : മലയാളത്തിൻ്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥ പറയുന്ന സമാധാന പുസ്തകം; ജൂൺ അവസാനത്തോടെയെത്തും
Published: 

25 May 2024 11:35 AM

കൊച്ചി: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥ പറയുന്ന ‘സമാധാന പുസ്തകം’; ജൂൺ അവസാനത്തോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കയിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

മലയാളത്തിൻ്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.’ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ALSO READ: ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ ചിത്രം ജയ് ഗണേഷ് ഒടിടിയിൽ എത്തി; എവിടെ കാണാം?

ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ