5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salman Khan: അഞ്ച് കോടി തന്നാൽ പ്രശ്നം തീർക്കാം; സൽമാൻ ഖാന് വധഭീഷണി

Salman Khan Vs Lawrence Bishnoi‌‌‌: പണം നൽകിയില്ലെങ്കിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Salman Khan: അഞ്ച് കോടി തന്നാൽ പ്രശ്നം തീർക്കാം; സൽമാൻ ഖാന് വധഭീഷണി
സൽമാൻ ഖാൻ, ലോറൻസ് ബിഷ്‌ണോയി (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 18 Oct 2024 10:33 AM

മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ (Lawrence Bishnoi‌‌‌) സംഘാംഗം എന്നവകാശപ്പെട്ട് നടൻ സൽമാൻ ഖാന് (Salman Khan) പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന രീതിയിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിന് വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി ലഭിച്ചിരിക്കുന്നത്.

പണം നൽകിയില്ലെങ്കിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

‘ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സൽമാൻ ഖാൻ അഞ്ച് കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാൾ മോശമാകും’ മുംബൈ ട്രാഫിക് പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷ ശക്തമായി വർദ്ധിപ്പിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സൽമാൻ ഖാൻ.

Latest News