5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു

Saira Banu Requests Not to Be Called AR Rahmans Ex Wife: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം എആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്.

AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
എആർ റഹ്മാൻ, സൈറ ബാനുImage Credit source: Instagram
nandha-das
Nandha Das | Published: 16 Mar 2025 16:44 PM

തന്നെ എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് സൈറ ബാനു. തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും വേർപിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം എആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്.

തന്റെ ആരോഗ്യ പ്രശ്നങ്ങളാണ് എആർ റഹ്മാനുമായുള്ള ബന്ധം പിരിയാൻ കാരണമായതെന്ന് പറഞ്ഞ സൈറ ബാനു ആശുപത്രിയിൽ കഴിയുന്ന റഹ്മാൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. അതേസമയം, ഞായറാഴ്ച രാവിലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എആർ റഹ്മാനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ലണ്ടനിൽ നിന്ന് തിരികെ വരുകയായിരുന്നു. തുടർന്ന് ചെന്നൈയിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണമാണ് ആരോഗ്യ നില മോശമാകാൻ കാരണമായതെന്നും നിലവിൽ ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പതിവ് പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും, ഇപ്പോൾ പിതാവ് നന്നയിട്ടിരിക്കുന്നുവെന്നും എആർ റഹ്മാന്റെ മകൻ അമീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ALSO READ: ശ്വാസം മുട്ടൽ ബാധിച്ച് മമ്മൂട്ടി ആശുപത്രിയിൽ?; മഹേഷ് നാരായണൻ മൾട്ടിസ്റ്റാറർ ചിത്രത്തിൻ്റെ ഷൂട്ടിങ് മുടങ്ങിയെന്ന് അഭ്യൂഹം

അതേസമയം, അടുത്തിടെ സൈറ ബാനുവും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു. അവരെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കിയിരുന്നു. ഈ ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയ എആർ റഹ്മാന് പിന്നീട് സൈറ ബാനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. ഇവർക്ക് ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളുണ്ട്. 2024 നവംബറിലാണ് റഹ്മാനുമായുള്ള ബന്ധം വേർപിരിയുകയാണെന്ന് സൈറ ബാനു അറിയിച്ചത്. അടുക്കാനാവാത്ത വിധം അകന്ന് പോയെന്നും അവർ കുറിച്ചിരുന്നു. അതിന് പിന്നാലെ റഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.