5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saira Banu: ‘ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം എ ആർ റഹ്മാനെ, മാധ്യമങ്ങൾ അദ്ദേഹത്തെ വെറുതെ വിടണം’; അഭ്യര്‍ത്ഥനയുമായി സൈറ ബാനു

Saira Banu Break Silence Following Divorce With AR Rahman: മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറ ബാനുവിന്റെ അഭ്യർത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്.

Saira Banu: ‘ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം എ ആർ റഹ്മാനെ, മാധ്യമങ്ങൾ അദ്ദേഹത്തെ വെറുതെ വിടണം’; അഭ്യര്‍ത്ഥനയുമായി സൈറ ബാനു
എ ആർ റഹ്മാൻ, സൈറ ബാനു (Image Credits: AR Rahman Instagram)
nandha-das
Nandha Das | Updated On: 24 Nov 2024 16:12 PM

ചെന്നൈ: എ ആർ റഹ്മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഭാര്യ സൈറ ബാനു. താൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് റഹ്മാനെ ആണെന്നും, അദ്ദേഹത്തിനെതിരായ അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താൻ മുംബൈയിലേക്ക് മാറിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് മടങ്ങിയെത്തുമെന്നും സൈറ അറിയിച്ചു.

“റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. തന്റെ അനാരോഗ്യം കാരണമാണ് തൽക്കാലത്തേക്ക് ചെന്നൈയിൽ നിന്നും മാറി നില്കുന്നത്. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിപ്പിക്കാൻ താല്പര്യപെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്. അദ്ദേഹത്തെ മാധ്യമങ്ങൾ വെറുതെ വിടണം.” സൈറ അഭ്യർത്ഥിച്ചു. മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറ ബാനുവിന്റെ അഭ്യർത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്.

എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും ബന്ധം വേർപിരിയുന്നതായി ഈ മാസം 19-നാണ് അറിയിച്ചത്. സൈറയുടെ അഭിഭാഷകയാണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. തൊട്ടു പിന്നാലെ റഹ്മാനും വേർപിരിയൽ സംബന്ധിച്ച് പ്രതികരണം നടത്തി. “വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒടുക്കം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് എആർ റഹ്മാൻ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്.

ALSO READ: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

വിവാഹമോചനം സംബന്ധിച്ച വിഷയത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും, കൂടുതൽ ചർച്ചകളിലേക്ക് കടക്കരുതെന്നും റഹ്മാനും ഭാര്യ സൈറയും നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും മറ്റും റഹ്മാനെതിരെ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായ വിവരങ്ങളും പലരും പ്രചരിപ്പിച്ചിരുന്നു. ഇതോടെ, ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയുപ്പുമായി ചില യൂട്യൂബ് ചാനലുകൾക്ക് റഹ്‌മാൻ വക്കീൽ നോട്ടീസ് നൽകി.

 

എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാൽ, ചില സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാൻ ആരംഭിച്ചുവെന്നും നോട്ടീസിൽ പറയുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ എല്ലാം നീക്കം ചെയ്യണം. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നാണ് റഹ്മാൻ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.

Latest News