Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

Saif Ali Khan Attack Case Updates: മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

സെയ്ഫ് അലി ഖാന്‍, മോഷ്ടാവ്‌

Published: 

16 Jan 2025 19:20 PM

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെയ്ഫ് അലി ഖാനെ ആക്രമിക്കുന്നതിന് മുമ്പ് മോഷ്ടാവ് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജീവനക്കാരി പോലീസിനോട് പറഞ്ഞു. കവര്‍ച്ചാ ശ്രമത്തിനിടെ സെയ്ഫിനും രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മോഷ്ടാവ് ആദ്യം കയറിയത് മകന്‍ ജെഹിന്റെ മുറിയിലേക്കാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണിത്. എലിയാമ ഫിലിപ്പ് എന്ന ഹോം നഴ്‌സും സെയ്ഫിന്റെയും കരീനയുടെയും മകന്‍ ജെഹും മാത്രമാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. വടിയും മൂര്‍ച്ഛയുള്ള കത്തിയുമായാണ് ഇയാള്‍ നാലുവയസുകാരനായ ജെഹിന്റെ മുറിയിലേക്ക് കടന്നത്.

മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേക്ക് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെ തിരിഞ്ഞു. ഇയാളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലും തോളിലും മുതുകിലുമെല്ലാം സെയ്ഫിന് കുത്തേറ്റിട്ടുണ്ട്. വീട്ടിലെ മറ്റൊരു ജീവനക്കാരിയായ ഗീതയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. മോഷ്ടിക്കാനാണ് ഇയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ഫയര്‍ എസ്‌കേപ്പ് വഴിയായിരുന്നു ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Also Read: Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

സെയ്ഫിനെ കുത്തിയ ശേഷം പ്രധാന ഗോവണി വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി മുംബൈ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി പത്ത് പ്രത്യേക സംഘത്തെയാണ് മുംബൈ പോലീസ് നിയോഗിച്ചത്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താരത്തിന്റെ മൂത്ത മകനായ ഇബ്രാഹിം ആയിരുന്നു ഓട്ടോയില്‍ കൂടെയുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന നടനം ഉടന്‍ തന്നെ ഇബ്രാഹിം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറ് തവണയാണ് അക്രമി സെയ്ഫിനെ കുത്തിയത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തില്‍ കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Related Stories
Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
Rekhachithram: ‘ആ വാക്ക് പാലിച്ചു’; എഡിറ്റില്‍ കളഞ്ഞെങ്കിലെന്താ സുലേഖ ചേച്ചിക്ക് ഇതില്‍പരം ഭാഗ്യം വരാനുണ്ടോ?
Actress Nayanthara: നയൻതാര എന്നെ കണ്ടപ്പോൾ എണീറ്റു; അന്ന് കൂടെ പോയിരുന്നെങ്കിൽ കോടീശ്വനാകാമായിരുന്നു
Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം
Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ
Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം